കൊവിഡിനെ തോൽപ്പിച്ച് ‘ബെൽബോട്ടം’; അക്ഷയ് കുമാർ ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്ത് രാജീവ് രവി
കൊവിഡ് പാശ്ചാത്തലത്തിൽ സിനിമ മേഖല ഉൾപ്പടെ കഴിഞ്ഞ കുറച്ച് നാളുകളായി നിശ്ചലമായിരുന്നു. എന്നാൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ബോളിവുഡ് ഉൾപ്പെടെയുള്ള സിനിമ മേഖല ചിത്രീകരണങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അക്ഷയ് കുമാർ നായകനാകുന്ന ബോളിവുഡ് ചിത്രം ബെൽ ബോട്ടത്തിന്റെ ചിത്രീകരണം അവസാനിച്ച വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമ മേഖല നിശ്ചലമായ കൊവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ സിനിമയാണ് ബെൽബോട്ടം എന്നും . കൊവിഡില്‍ പൂര്‍ത്തിയായ ലോകത്തെ തന്നെ ആദ്യ ചിത്രമാണ് ഇതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ക്ലാപ് ബോർഡ് പിടിച്ചുകൊണ്ടുള്ള അക്ഷയ് കുമാറിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ച വിവരം അക്ഷയ് കുമാർ നേരത്തെ പങ്കുവെച്ചത്. ‘ലൈറ്റ്‌സ്, ക്യാമറ, മാസ്ക് ഓൺ ആൻഡ് ആക്ഷൻ’ എന്നാണ് വീഡിയോയിൽ അക്ഷയ് പറയുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ ഫേസ് മാസ്കുകൾ നിർബന്ധമായതോടെ, മറ്റ് എല്ലാ അത്യാവശ്യ വസ്തുക്കൾക്കൊപ്പം തന്നെ ഫേസ് മാസ്കുകളും ഇടം തേടിക്കഴിഞ്ഞു, അതിന്റെ ഭാഗമായാണ് ലൈറ്റ്‌സ്, ക്യാമറ എന്നിവയ്ക്ക് ശേഷം മാസ്ക് ഓൺ എന്ന് കൂടി അദ്ദേഹം പറഞ്ഞുവച്ചത്. രസകരമായ ഈ വീഡിയോയിലൂടെ ഈ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കൂടി ഓർമ്മിപ്പിക്കുന്നുണ്ട്.
Read also:ദൃശ്യം 2 വിൽ മുരളി ഗോപിയും; കേസ് കുത്തിപ്പൊക്കാൻ വന്ന പൊലീസുകാരൻ അല്ലേയെന്ന് ആരാധകർ
രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലര്‍ ചിത്രമാണ് ‘ബെൽബോട്ടം’. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന സിനിമയാണ് ബെല്‍ബോട്ടമെന്നാണ് സൂചന. ചിത്രത്തിൽ അക്ഷയ് കുമാറിന്റെ നായികയായി എത്തുന്നത് വാണി കപൂര്‍ ആണ്. ഹുമ ഖുറേഷിയും ലാറ ദത്തയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാജീവ് രവിയാണ്. 2021 ഏപ്രില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
Story Highlights: akshay kumar starting bell bottom completed