‘ജീവിതം നിങ്ങളെ എവിടേക്ക് കൊണ്ടുപോകുമെന്ന് ഒരിക്കലും പറയാൻ കഴിയില്ല’- ലോക്ക് ഡൗൺ കാലത്ത് പാചകവും കൃഷിയും പഠിച്ച സന്തോഷം പങ്കുവെച്ച് ആൻഡ്രിയ
ലോക്ക് ഡൗൺ സമയത്ത് ആൻഡ്രിയ പുതിയ കാര്യങ്ങൾ പഠിക്കുന്ന തിരക്കിലായിരുന്നു. പാചകവും കൃഷിയുമെല്ലാം ആദ്യമായി ചെയ്യുന്ന സന്തോഷത്തിലുമാണ് താരം. വീട്ടിൽ പച്ചക്കറികളുടെ ചിത്രങ്ങൾക്കൊപ്പം ആൻഡ്രിയ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജീവിതം എങ്ങനെ പറയാൻ സാധിക്കില്ല എന്നാണ് താരം പറയുന്നത്.
‘2020ന്റെ തുടക്കത്തിൽ ആരെങ്കിലും ഞാൻ പാചകം ചെയ്യാനും എന്റെ ടെറസിൽ സ്വയം പച്ചക്കറികൾ വളർത്താനും പഠിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ, ഞാൻ അവരുടെ മുഖത്ത് നോക്കി പൊട്ടിച്ചിരിച്ചേനെ. പക്ഷേ, ഇപ്പോഴിതാ, പാചകവും ബേക്കിംഗും എന്റെ ജീവിതത്തിന്റെ ഭാഗമായി. എന്റെ ചെറിയ ടെറസ് ഗാർഡൻ വിളവിൽ ഞാൻ അഭിമാനിക്കുന്നു. ജീവിതം നിങ്ങളെ എവിടേക്ക് കൊണ്ടുപോകുമെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്ന് കാണിച്ചുതന്നു. ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ അനുവദിക്കുക’.- ആൻഡ്രിയ കുറിക്കുന്നു.
അടുത്തിടെ സുഹൃത്ത് ഐശ്വര്യ രാജേഷിനായി കേക്ക് ഉണ്ടാക്കിയ വിശേഷം ആൻഡ്രിയ പങ്കുവെച്ചിരുന്നു. അതേസമയം, ആൻഡ്രിയ സിനിമാതിരക്കിലേക്കും ചേക്കേറി. വിജയ് നായകനാകുന്ന മാസ്റ്ററിൽ ഒരു പ്രധാന വേഷത്തിൽ ആൻഡ്രിയ എത്തുന്നുണ്ട്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക മോഹനൻ, വിജയ് സേതുപതി, ശാന്ത്നു, ഗൗരി കിഷൻ, അർജുൻ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു.
Read More: ചെന്നൈയിൽ നിന്നും ചിറാപുഞ്ചിയിലേക്ക് ആൻഡ്രിയ ഒറ്റക്ക് നടത്തിയ ജീപ്പ് യാത്ര
മിഷ്‌കിൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ഹൊറർ ചിത്രം ‘പിസാസി’ന്റെ രണ്ടാം ഭാഗത്തിൽ നായിക വേഷത്തിൽ ആൻഡ്രിയ ജെർമിയായാണ് എത്തുന്നത്. വാടിവാസൽ എന്ന ചിത്രത്തിലും നടി വേഷമിടുന്നുണ്ട്. അഭിനയവും പാട്ടും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം, നിരവധി ഭാഷകളിലും വേഷമിട്ടിട്ടുണ്ട്. മലയാളത്തിൽ ‘അന്നയും റസൂലും’ എന്ന ചിത്രത്തിലൂടെയാണ് ആൻഡ്രിയ ശ്രദ്ധ നേടുന്നത്.
Story highlights- andrea about her lock down kitchen garden