”സൈലന്സിനായി ആംഗ്യ ഭാഷ പഠിച്ചു”: അനുഷ്ക ഷെട്ടി
അനുഷ്ക ഷെട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘സൈലന്‍സ്’. ആര് മാധവനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ഇത്.
തെലുങ്ക് തമിഴ് പതിപ്പുകളുമുണ്ട് ചിത്രത്തിന്. ‘നിശബ്ദം’ എന്ന പേരിലാണ് തെലുങ്കില്‍ ചിത്രമിറങ്ങുന്നത്. ചിത്രത്തില്‍ മൂകയായ ആര്‍ടിസ്റ്റ് ആയാണ് അനുഷ്ക എത്തുന്നത്. സാക്ഷി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. തന്റെ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമാണ് സാക്ഷിയെന്ന് അനുഷ്ക ഷെട്ടി പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി ആംഗ്യ ഭാഷ പഠിച്ചെന്നും അനുഷ്ക അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ഗാനം ശ്രദ്ധ നേടുന്നു. ചിത്രത്തിലെ നീയേ നീയേ എന്നു തുടങ്ങുന്ന ഗാനമാണ് ഒടുവിലായി പുറത്തെത്തിയിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം.
മധു ബാലകൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്കില്‍ സിദ് ശ്രീറാമും തമിഴില്‍ ആലാപ് രാജുവുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് മലയാളത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത്.
ഹേമന്ദ് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അഞ്ജലി, ശാലിനി പാണ്ഡെ, മൈക്കിള്‍ മാഡ്സെന്, സുബ്ബരാജു, ശ്രീനിവാസ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഷാനില്‍ ഡിയോ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കോന ഫിലിം കോര്‍പറേഷന്റെ ബാനറില്‍ പീപ്പിള്‍ മീഡിയ ഫാക്ടറിയാണ് ചിത്രത്തിന്റെ നിര്‍മാണം. ഒക്ടോബര്‍ രണ്ട് മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.
Story highlights: Anushka Shetty about Nishabdham