‘നിക്കി പെണ്ണെ, നമ്മളൊന്നിച്ചുള്ള ചിത്രങ്ങളിൽ എനിക്കേറെ പ്രിയപ്പെട്ടതാണിത്’- ഹൃദ്യമായ കുറിപ്പുമായി ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവുംഅനായാസം കൈകാര്യം ചെയ്യുന്ന നടനാണ് ആസിഫ് അലി. ഋതു എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവടുവെച്ച ആസിഫ് അലി സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട്. അർജുൻ അശോകനും ഭാര്യ നിഖിതയുമായും ആസിഫ് അലി അടുത്ത സൗഹൃദത്തിലാണ്. ഇപ്പോഴിതാ, നിഖിതയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി. വളരെ ഹൃദ്യമായ വാക്കുകളും ചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

നിക്കി പെണ്ണെ..നമ്മളൊന്നിച്ചുള്ള ചിത്രങ്ങളിൽ എനിക്കേറെ പ്രിയപ്പെട്ടതാണിത്. നമ്മൾ ഒന്നിച്ചെടുത്ത ആദ്യ ചിത്രമായിരിക്കും, പക്ഷേ എന്റെ കുട്ടിക്കാലം മുതൽ തന്നെ നിന്നെ അറിയാവുന്നതുപോലെയാണ് തോന്നാറുള്ളത്. നിനക്കൊപ്പം എന്നും ഇവിടെ തന്നെ ഞാനുണ്ടാവുമെന്ന് ഉറപ്പ് തരുന്നു. നിന്റെ വളര്‍ച്ചയില്‍ എനിക്കൊരുപാട് സന്തോഷം തോന്നുന്നു. നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു’- ആസിഫ് അലി കുറിക്കുന്നു.

Read More: സംസ്ഥാനത്ത് ഇന്ന് 8511 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7269 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ആസിഫിന്റെ കുറിപ്പിന് ആദ്യം കമന്റ്റ് ചെയ്തതും അർജുൻ അശോകൻ ആയിരുന്നു. ബി ടെക്ക് എന്ന ചിത്രത്തിൽ ആസിഫ് അലിയും അർജുനും ഒന്നിച്ചഭിനയിച്ചിരുന്നു. അന്നുമുതൽ ഇരുവരും തമ്മിൽ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. അതേസമയം, എട്ടുവർഷത്തെ പ്രണയത്തിനൊടുവിലാണ് അർജുൻ അശോകനും നിഖിതയും വിവാഹിതരായത്. ഇന്‍ഫോ പാര്‍ക്കിലാണ് നിഖിത ജോലി ചെയ്യുന്നത്. കുടുംബവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കുവയ്ക്കാറുണ്ട്.

Story highlights- asif ali about nikhitha arjun