ആക്രമണകാരിയായ കാളയില്‍ നിന്നും അമ്മൂമ്മയെ രക്ഷിച്ച് ബാലന്‍; വീഡിയോ

October 1, 2020
Boy saves grandmother from bull

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. നിരവധിയായ വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പലതും അതിശയിപ്പിക്കുന്ന കാഴ്ചകളാണ്.

അത്തരത്തില്‍ കാഴ്ചക്കാരുടെ നെഞ്ചിടിപ്പേറ്റുന്ന ഒരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആക്രമകാരിയായ ഒരു കാളയില്‍ നിന്നും അമ്മൂമ്മയെ രക്ഷിക്കുന്ന ബാലന്റേതാണ് ഈ വീഡിയോ. ഹരിയാനയിലാണ് സംഭവം അരങ്ങേറിയത്. സിസിടിവിയില്‍ പതിഞ്ഞതാണ് ഈ ദൃശ്യങ്ങള്‍.

വീടുകള്‍ക്ക് ഇടയിലുള്ള ഒരു വഴിയിലൂടെ നടന്നു വരികയായിരുന്ന അമ്മൂമ്മയെ കാള ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് ബാലന്‍ ഓടിയെത്തുകയും അമ്മൂമ്മയെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടുപിന്നാലെ കാള വീണ്ടും രണ്ടുപേരേയും ഇടിച്ചു വീഴ്ത്തി.

സമീപത്തു നിന്നുള്ളവര്‍ വടികൊണ്ട് കാളയെ മെരുക്കാന്‍ നോക്കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ധൈര്യം സംഭരിച്ചെത്തിയ മറ്റൊരാളാണ് അമ്മൂമ്മയേയും ബാലനേയും എഴുന്നേല്‍പിച്ചത്. ആക്രമിക്കാന്‍ മുതിര്‍ന്നിട്ടും അതു വകവയ്ക്കാതെ അമ്മൂമ്മയെ രക്ഷിക്കാന്‍ തയാറായ ബാലനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ. അതേസമയം കാളയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

https://www.youtube.com/watch?v=Rc66k-YZdsw&feature=emb_logo&ab_channel=ANINewsOfficial

Story highlights: Boy saves grandmother from bull