പിടിവിടാതെ കൊവിഡ്; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്ക്
October 18, 2020
വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗബാധയുടെ നിരക്ക് കുറഞ്ഞെങ്കിലും രാജ്യത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. മഹാരാഷ്ട്രയാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിൽ മുൻപന്തിയിൽ. പ്രതിദിനം പതിനായിരത്തിലധികം കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്നത്.
24 മണിക്കൂറിനിടെ 10,259 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥീകരിക്കുകയും 250 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 15,86,321 ആയി. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 7,50,000 കടന്നു.
കർണാടകയിൽ പ്രതിദിനം ഏഴായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, മഹാരാഷ്ട്രയ്ക്ക് പിന്നാലെ കേരളമാണുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ 4000ൽ താഴെയാണ്. അതേസമയം രോഗമുക്തി നിരക്ക് 88 ശതമാനത്തിലേക്ക് ഉയർന്നു.
Story highlights- covid-19 live updates