‘ഞാൻ‌ ഈ ചിത്രങ്ങൾ‌ കണ്ടെത്താൻ‌ ശ്രമിക്കുകയായിരുന്നു, കരയുന്ന കുട്ടി’- അദിതിക്ക് രസകരമായ പിറന്നാൾ ആശംസയുമായി ദുൽഖർ സൽമാൻ

തെന്നിന്ത്യൻ സിനിമയുടെ താര റാണിയായി മാറിയിരിക്കുകയാണ് നടി അദിതി റാവു. സൂഫിയും സുജാതയും എന്ന ചിത്രത്തിലാണ് അദിതി ഏറ്റവും ഒടുവിൽ വേഷമിട്ടത്. ഇപ്പോൾ ‘ഹേ സിനാമിക’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടി. ദുൽഖർ സൽമാനെയും അദിതിയെയും നായികാനായകന്മാരാക്കി പ്രശസ്‌ത കൊറിയോഗ്രാഫർ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. അദിതിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള രസകരമായ ചിത്രങ്ങളാണ് ദുൽഖർ സൽമാൻ പങ്കുവെച്ചിരിക്കുന്നത്.

അദിതി കരച്ചിലിന്റെ വക്കിലാണെന്ന് തോന്നുന്ന രണ്ട് ചിത്രങ്ങളാണ് ദുൽഖർ പങ്കുവെച്ചിരിക്കുന്നത്. ‘ജന്മദിനാശംസകൾ, അദിതി റാവു ഹൈദരി..ഞാൻ‌ ഈ ചിത്രങ്ങൾ‌ കണ്ടെത്താൻ‌ ശ്രമിക്കുകയായിരുന്നു! ചില ഡയലോഗുകൾ‌ നിങ്ങളെ ബുദ്ധിമുട്ടിച്ച ദിവസമായിരുന്നു ഇത്! കരയുന്ന കുട്ടി..തമാശകൾക്ക് അപ്പുറം നിങ്ങൾക്ക് ഏറ്റവും മികച്ച പിറന്നാളായിരുന്നുവെന്നു പ്രതീക്ഷിക്കുന്നു’ – ദുൽഖർ സൽമാൻ കുറിക്കുന്നു.

ഇന്ത്യയിൽ കൊറോണ വൈറസ് പ്രതിസന്ധി ആരംഭിച്ചതിനെത്തുടർന്ന് സിനിമാ വ്യവസായം ഷൂട്ടിംഗുകൾ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിന് മുൻപ് ഷൂട്ടിംഗ് ആരംഭിച്ച ഹേ സിനാമിക വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഈ റൊമാന്റിക് ചിത്രത്തിൽ നടി കാജലും വേഷമിടുന്നുണ്ട്. 96ലൂടെ ശ്രദ്ധ നേടിയ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Read More: അന്ന് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ; ഇന്ന് സംസ്ഥാന ബഹുമതി, താരമാണ് ഡോണ

അതേസമയം, ദുൽഖർ സൽമാൻ നായകനായി സുകുമാരകുറുപ്പാണ്‌ റിലീസ് ചെയ്യാനുള്ളത്.പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തിൽ ദുൽഖർ സൽമാൻ എത്തുന്ന ചിത്രം ശ്രീനാഥ്‌ രാജേന്ദ്രനാണ് ചെയ്തിരിക്കുന്നത്.

Story highlights- Dulquer Salmaan’s birthday wish to Aditi Rao