നഗരത്തിന്റെ തിരക്ക് വേണ്ട, മക്കൾക്ക് ആരോഗ്യകരമായ ജീവിതസാഹചര്യം ഒരുക്കണം; കാടിനരികെ താമസമാക്കി ഒരു കുടുംബം
യാത്രകളെ ഒരുപാട് സ്നേഹിച്ചിരുന്നവരാണ് വെനീഷ്യയും ഭർത്താവ് ഗൗതവും… കാടുകളും താഴ്വാരങ്ങളും കടലുകളിലുമൊക്കെ യാത്ര ചെയ്തിരുന്നവർക്ക്, ആദ്യത്തെ കുഞ്ഞ് ജനിക്കാനിരിക്കെയാണ് നഗരത്തിലെ ജീവിതത്തോട് പൂർണമായും മടുപ്പ് തോന്നിയത്. പിന്നീട് നഗരം വിട്ട് ശാന്ത സുന്ദരമായ ഏതെങ്കിലും ഗ്രാമത്തിലേക്ക് ജീവിതം മാറ്റണം എന്നവർ ആഗ്രഹിച്ച് തുടങ്ങി. പിന്നീട് പലപ്പോഴായുള്ള യാത്രകൾക്കിടയിൽ ആ ദമ്പതികള്‍ സക്ലേഷ്പുരില് കാടിനോട് ചേർന്ന് കുറച്ച് സ്ഥലം വാങ്ങി. ആഴ്ചാവസാനങ്ങളില്‍ അങ്ങോട്ടുള്ള യാത്രകളില്‍ അവിടെ അത്യാവശ്യം താമസത്തിന് വേണ്ട സൗകര്യങ്ങളും ഒരുക്കി.
മിനിമൽ ആയിട്ടുള്ള ജീവിതം നയിക്കാൻ ആഗ്രഹിച്ച ഇരുവരും തങ്ങളുടെ കുട്ടികൾക്ക് ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കികൊടുക്കാൻ വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കി. ആദ്യം വെനീഷ്യ കുഞ്ഞുങ്ങളുമായി അങ്ങോട്ടേക്ക് താമസം മാറ്റി. അപ്പോഴൊക്കെ ജോലികഴിഞ്ഞ് ആഴ്ചയിൽ ഒരിക്കൽ ആണ് ഭർത്താവ് ഗൗതം വീട്ടിലേക്ക് എത്തിയിരുന്നത്. പിന്നീട് തന്റെ ജോലി ഉപേക്ഷിച്ച് ഗൗതമും കുടുംബത്തിന് ഒപ്പം ചേർന്നു.
Read also:‘ഞങ്ങളുടെ സിംഹക്കുട്ടിക്ക് പിറന്നാൾ’- മകന് പിറന്നാൾ ആശംസിച്ച് യാഷും രാധികയും
എർത്ത് ബാഗുകളും മണ്ണും ഉപയോഗിച്ചാണ് ഇവർ കാടിനോട് ചേർന്ന് വീട് നിർമിച്ചിരിക്കുന്നത്. ഇവരുടെ കൊച്ചു വീട്ടിൽ അത്യാവശ്യത്തിനുള്ള സൗകര്യങ്ങൾ മാത്രമാണ് ഉള്ളത്. കുളിമുറി, ഭക്ഷണം പാകം ചെയ്യാനുള്ള സ്ഥലം, ബാത്റൂം, കിടക്കാൻ ഉള്ള സ്ഥലം തുടങ്ങി പരിമിതമായ സാഹചര്യം മാത്രമേ ഇവിടെ ഉള്ളു. എന്നാൽ വീടിനോട് ചേർന്ന് മനോഹരമായ ഒരു ഫാമും ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് ദിവസേന നിരവധി ആളുകളും കാഴ്ചക്കാരായി എത്താറുണ്ട്. പച്ചക്കറി തോട്ടത്തിന് അരികിലായി മണ്ണുകൊണ്ട് നിർമിച്ച മനോഹരമായ കുളവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വെനീഷ്യ ഗൗതം ഒപ്പം ഇവരുടെ മക്കളായ അഞ്ച് വയസുകാരൻ ഉത്പലാക്ഷ്, ഒരു വയസുകാരന് തിയോ എന്നിവർക്കുമൊപ്പം ഇപ്പോൾ ഒരു പുതിയ കുടുംബം കൂടി ഇങ്ങോട്ടേക്ക് താമസിക്കാൻ എത്തിയിരിക്കുകയാണ്.
Story Highlights: Family lives near forest