‘ഞങ്ങളുടെ സിംഹക്കുട്ടിക്ക് പിറന്നാൾ’- മകന് പിറന്നാൾ ആശംസിച്ച് യാഷും രാധികയും

കെജിഎഫ് താരം യാഷിൻറെ സിനിമാജീവിതത്തിൽ ഏറ്റവും വലിയ പിന്തുണ കുടുംബമാണ്. അതുകൊണ്ടുതന്നെ, കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട് യാഷ്. പതിവായി കുടുംബവിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. യാഷിനെപോലെ ഭാര്യയും നടിയുമായ രാധികയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ, രണ്ടാമത്തെ കുഞ്ഞിന് പിറന്നാൾ ആശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യാഷും രാധികയും.

രണ്ടുമക്കളാണ് യാഷിനും രാധികയ്ക്കും. ഐരയും, യഥർവും. ഇരുവരുടെയും കുസൃതികളും ആഘോഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. യഥർവിന് ഒരു വയസ് പൂർത്തിയായിരിക്കുകയാണ്. ‘ഉറക്കെ ഗർജ്ജിക്കുക.. എന്റെ സിംഹക്കുട്ടിക്ക് പിറന്നാൾ ആശംസകൾ’- യാഷ് കുറിക്കുന്നു. മകന്റെ ജനനം മുതലുള്ള ചിത്രങ്ങൾ കോർത്തിണക്കിയാണ് രാധിക ആശംസ അറിയിക്കുന്നത്.

കുടുംബസമേതം ലോക്ക് ഡൗൺ കാലത്ത് ഫാം ഹൗസിലേക്ക് താരം താമസം മാറിയിരുന്നു.അടുത്തിടെ, മകനെ നഴ്‌സറി പാട്ടുകൾ പഠിപ്പിക്കുന്ന യാഷിന്റെ വീഡിയോ രാധിക പണ്ഡിറ്റ് പങ്കുവെച്ചിരുന്നു. ‘ജോണി ജോണി, യെസ് പപ്പാ..’‌ എന്ന് യാഷ് പാടുമ്പോൾ അവസാന വരികൾക്കായി കാത്തിരിക്കുകയാണ് മകൻ യഥർവ്. 

View this post on Instagram

Roar loud… Happy Birthday my lil cub 😘

A post shared by Yash (@thenameisyash) on

അതേസമയം, കെജിഎഫ്; ചാപ്റ്റർ 2 ചിത്രീകരണം പുനഃരാരംഭിച്ചെങ്കിലും ഇടവേളകളിൽ വീട്ടിലേക്ക് മടങ്ങിയെത്താറുണ്ട് താരം. ആദ്യ ഭാഗത്തെ അപേക്ഷിച്ച് കെജിഎഫ്; ചാപ്റ്റർ 2ന് ഒട്ടേറെ ആരാധകരാണുള്ളത്. കാരണം വിവിധ ഭാഷകളിലെ മുൻനിര താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, പ്രകാശ് രാജ് എന്നിങ്ങനെ നീളുന്നു താരങ്ങളുടെ പട്ടിക. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് കാരണം അത് സാധിക്കാതെ പോകുകയായിരുന്നു.

Read More: ‘അവളുടെ പേരിന് ജാതിയോ മതമോ ഇല്ല’- മകളുടെ പിറന്നാൾ വിശേഷവുമായി അസിൻ

അതേസമയം, കെജിഎഫ്; ചാപ്റ്റർ 2 ചിത്രീകരണം അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒക്ടോബർ എട്ടിന് അവസാന ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ച് ഒരു മാസം കൊണ്ട് പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. 

Story highlights- KGF star Yash and Radhika Pandit’s son Yatharv turns one