‘അവളുടെ പേരിന് ജാതിയോ മതമോ ഇല്ല’- മകളുടെ പിറന്നാൾ വിശേഷവുമായി അസിൻ

തെന്നിന്ത്യയിലും ബോളിവുഡിലും ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് അസിൻ. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം. മകളുടെ വിശേഷങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട് അസിൻ. ഇപ്പോഴിതാ, മകളുടെ മൂന്നാം പിറന്നാൾ ചിത്രങ്ങളും ഹൃദ്യമായൊരു കുറിപ്പും അസിൻ പങ്കുവയ്ക്കുന്നു.

‘അവൾക്ക് ഇപ്പോൾ 3 വയസ്സ്- അരിൻ റയ്ൻ
(അവളുടെ പേര് – രാഹുലിന്റെയും എന്റെയും ആദ്യനാമങ്ങളുടെയും സംയോജനമാണ്. മതം, ജാതി, പുരുഷാധിപത്യം എല്ലാത്തിനും അതീതമായൊരു പേരാണിത്.) ഞങ്ങൾക്ക് സ്നേഹവും ആശംസകളും അനുഗ്രഹങ്ങളും അയച്ച എല്ലാവർക്കും നന്ദി!’- അസിൻ കുറിക്കുന്നു.

ആദ്യമായി കുട്ടിയുടെ ചിത്രം പുറത്തുവിട്ടത് ഒന്നാം പിറന്നാളിനായിരുന്നു. അസിന്റെ ഭർത്താവ് രാഹുൽ ശർമ്മയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2001 ൽ സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായ നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലൂടെയാണ് അസിൻ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്.

Read More: ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’- കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ

മലയാളത്തിൽ നിന്നും അസിൻ പിന്നീട് പോയത് തെലുങ്കിലേക്കായിരുന്നു. തെലുങ്കിൽ ആദ്യമായി അസിൻ അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം തേടിയെത്തിയിരുന്നു.

Story highlights-