‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’- കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ

നടൻ വിഷ്ണു ഉണ്ണികൃഷ്ണന് കുഞ്ഞു പിറന്നു. സമൂഹമാധ്യമങ്ങളിൽ കുഞ്ഞു പിറന്ന സന്തോഷം താരം പങ്കുവെച്ചു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിഷ്ണു സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്നാണ് വിഷ്ണു കുറിച്ചിരിക്കുന്നത്.

ഭാര്യ ഐശ്വര്യയ്ക്ക് വിഷ്ണു നന്നയും അറിയിക്കുന്നു. ‘ഒരുപാട് വേദനയിലൂടെയും സമ്മർദ്ദത്തിലൂടെയും കടന്നു പോയതിന് നന്ദി’. അച്ഛനാവാൻ പോകുന്ന സന്തോഷം മുൻപ് തന്നെ വിഷ്ണു ഉണ്ണികൃഷ്ണൻ പങ്കുവെച്ചിരുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയ വിഷ്ണു ഉണ്ണികൃഷ്ണൻ ഫെബ്രുവരിയിലാണ് വിവാഹിതനായത്.

Read More: നടി കാജൽ അഗർവാൾ വിവാഹിതയായി- പരമ്പരാഗത വേഷത്തിൽ വധുവായി താരം

‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെ താരം സിനിമ മേഖലയിൽ സജീവമായി. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും തിളങ്ങുന്ന താരം മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്. ‘കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ’, ‘ശിക്കാരി ശംഭു’, ‘വികടകുമാരൻ’, ‘യമണ്ടൻ പ്രേമകഥ’, ‘നിത്യഹരിതനായകൻ’ തുടങ്ങിയ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്.

Story highlights- vishnu unnikrishnan blessed with baby boy