ക്രിസ്മസ് ഡെക്കറേഷന് ഇങ്ങനെയും ഉപയോഗമുണ്ട്- മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് അസിൻ

December 26, 2022

തെന്നിന്ത്യയിലും ബോളിവുഡിലും ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് അസിൻ. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം. മകളുടെ വിശേഷങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട് അസിൻ. ഇപ്പോഴിതാ, ക്രിസ്മസ് വേളയിൽ രസകരമായ ചില പങ്കുവെച്ചിരിക്കുകയാണ് നടി.

ക്രിസ്മസ് ഡെക്കറേഷനുകൾ കാതിലും കഴുത്തിലും അണിഞ്ഞ് നിൽക്കുന്ന മകളുടെ ചിത്രമാണ് അസിൻ പങ്കുവെച്ചത്. അതേസമയം, ആദ്യമായി കുട്ടിയുടെ ചിത്രം പുറത്തുവിട്ടത് ഒന്നാം പിറന്നാളിനായിരുന്നു. അസിന്റെ ഭർത്താവ് രാഹുൽ ശർമ്മയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2001 ൽ സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായ നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലൂടെയാണ് അസിൻ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. മലയാളത്തിൽ നിന്നും അസിൻ പിന്നീട് പോയത് തെലുങ്കിലേക്കായിരുന്നു. തെലുങ്കിൽ ആദ്യമായി അസിൻ അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം തേടിയെത്തിയിരുന്നു.

Read Also: കൊവിഡ് വ്യാപനം; ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം

മകളുടെ അഞ്ചാം പിറന്നാൾ ദിനത്തിലും അസിൻ ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘അവൾ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്, ഇന്ന് അവളുടെ ജന്മദിനമാണ് !!!!! അരിന് അഞ്ചാം ജന്മദിനാശംസകൾ! അനന്തമായും, അളവറ്റും, അതിരുകളില്ലാതെ, ശാശ്വതമായും ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു! ദയയുള്ള ഹൃദയവും മിന്നുന്ന പുഞ്ചിരിയും ഏറ്റവും രസകരമായ പരാമർശങ്ങളും മനോഹരമായ നൃത്തച്ചുവടുകളുമുള്ള ഏറ്റവും തിളക്കമുള്ള കുട്ടിക്ക്… നിങ്ങൾ വളരുന്നത് കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു! റോക്ക്-എറ്റ് ലിൽ റോക്ക്സ്റ്റാർ! ഒരു സ്ഫോടനം!’- അസിൻ കുറിക്കുന്നു.

Story highlights- asin’s christmas photos

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!