ഇസഹാക്കിനും പ്രിയയ്ക്കുമൊപ്പം ആടിപ്പാടി ക്രിസ്മസ് ആഘോഷിച്ച് ചാക്കോച്ചന്‍..!

December 25, 2023

കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷമാക്കി മലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍. മകന്‍ ഇസഹാക്കിനും ഭാര്യ പ്രിയയ്ക്കും ഒപ്പം നൃത്തം ചെയ്തും ക്രിസ്മസ്് അപ്പൂപ്പനെ വരവേറ്റുമാണ് ചാക്കോച്ചന്‍ ക്രിസ്മസ് കളറാക്കിയത്. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് ചാക്കോച്ചന്റേയും കുടുംബത്തിന്റെയും ക്രിസ്മസ് വിശേഷങ്ങള്‍ ഉള്ളത്. ( Kunchacko Boban’s Christmas celebration )

ഇസഹാക്ക് കേക്ക് ഉണ്ടാക്കുന്നതും, ക്രിസ്മസ് ട്രീയും മിന്നിത്തിളങ്ങുന്ന ലൈറ്റുകളുമായി വീട് മനോഹരമായി അലങ്കരിച്ചിരുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുടുംബാംഗങ്ങള്‍ക്കൊപ്പം എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകളും നേരുന്നുണ്ട്.

മലയാളികളുടെ പ്രിയങ്കരനായ താരപുത്രനാണ് ഇസഹാക്ക്. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകനായ ഇസഹാക്കിന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ജീവിതത്തിലേക്ക് ഇസഹാക്ക് എത്തിയതോടെ കുഞ്ചാക്കോ ബോബന്റെ ലോകം തന്നെ കുഞ്ഞിലേക്ക് ഒതുങ്ങി. ഒട്ടേറെ വിശേഷങ്ങളാണ് കുഞ്ചാക്കോ ബോബന്‍ ഇസുവിന്റേതായി പങ്കുവയ്ക്കുന്നത്.

‘ഗര്‍ര്‍ര്‍… ഓള്‍ റൈസ്, ദി കിങ് ഈസ് ഹിയര്‍’ ആണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നു. പൃഥ്വിരാജ് ചിത്രം ‘എസ്ര’ ഒരുക്കിയ ജയ് കെ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രന്‍, അനഘ എല്‍.കെ, രാജേഷ് മാധവന്‍, ഷോബി തിലകന്‍, ധനേഷ് ആനന്ദ്, രമേശ് പിഷാരടി, പാര്‍വതി കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രാധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Also : ആശുപത്രിയിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷം; പതിവ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌

ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ഈ കുഞ്ചാക്കോ ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2024 ഫെബ്രുവരിയില്‍ റിലീസിനെത്തും.

Story highlights : Kunchacko Boban’s Christmas celebration