ഈ സുന്ദരിക്കുട്ടികൾ ബോളിവുഡ് കീഴടക്കിയ മലയാളി നായികമാരാണ്!

December 31, 2019

ഏതു ഭാഷയിൽ അവസരം ലഭിച്ചാലും ബോളിവുഡിൽ ചേക്കേറാൻ ഭാഗ്യം ലഭിക്കുന്ന നായികമാർക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിക്കാറുണ്ട്. ആ ഭാഗ്യം ലഭിച്ചവർ ചുരുക്കമാണ്. അങ്ങനെയുള്ള മലയാളി നായികമാരാണ് വിദ്യ ബാലൻ, അസിൻ, പാർവതി തിരുവോത്ത്, മാളവിക, നിത്യ മേനോൻ തുടങ്ങിയവർ.

വിദ്യ ബാലൻ മലയാളത്തിൽ തുടക്കം കുറിച്ചിട്ടും ഭാഗ്യം തുണച്ചത് ബോളിവുഡിലാണ്. അസിൻ മലയാളത്തിൽ തുടങ്ങി തമിഴിൽ സജീവമായി ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു. പാർവതി ബോളിവുഡിൽ സാന്നിധ്യം അറിയിക്കുകയും നിത്യ മേനോനും മാളവികയും ഇനിയും സജീവമാകാനുള്ള തയ്യാറെടുപ്പിലുമാണ്.

ഇങ്ങനെ മലയാള സിനിമയിൽ നിന്നും ബോളിവുഡ് വരെയെത്തിയ ഇവരിൽ രണ്ടുപേരുടെ ചെറുപ്പകാലത്തെ ചിത്രമാണ് തരംഗമാകുന്നത്. അസിന്റേയും നിത്യ മേനോന്റെയും.

ചെറുപ്പകാലത്ത് നിന്നും ഒരുപാട് വ്യത്യാസങ്ങൾ ഇരുവർക്കും സംഭവിച്ചിട്ടുണ്ടെന്ന് ചിത്രങ്ങളിൽ നിന്നും മനസിലാക്കാം. തമിഴിലെ തിരക്കേറിയ നായികയായി നില്കുമ്പോളാണ് ഗജിനിയുടെ ഹിന്ദി റീമേയ്ക്കിൽ ആമിർ ഖാന്റെ നായികയായി ബോളിവുഡിലേക്ക് അസിൻ ചേക്കേറുന്നത്. പിന്നീട് സൽമാൻ ഖാൻ, അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, അജയ് ദേവ്ഗൺ, തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ചു. ഇപ്പോൾ വിവാഹ ശേഷം മകൾക്കും ഭർത്താവിനുമൊപ്പം സിനിമ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മുംബൈയിൽ ജീവിക്കുകയാണ് അസിൻ.

Read More:ആഘോഷപൂർവം ചുവടുവെച്ച് രജനികാന്തും, നയൻതാരയും; ‘ദർബാറി’ലെ പ്രൊമോ ഗാനം

നിത്യ മേനോൻ ഇന്ത്യൻ ഇംഗ്ലീഷ് ചിത്രത്തിൽ തുടക്കം കുറിച്ചതിനു വേഷമാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ അഭിനയിച്ച നിത്യ മിഷൻ മംഗൾ എന്ന സിനിമയിലൂടെ വമ്പൻ താരനിരയ്‌ക്കൊപ്പമാണ് ബോളിവുഡിൽ അരങ്ങേറിയത്.