പിറന്നാള്‍ ആഘോഷിച്ച് അസിന്റെ കുഞ്ഞുമാലാഖ; ചിത്രം പങ്കുവച്ച് താരം

October 30, 2019

വെള്ളിത്തിരയിലെ താരങ്ങളുടെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം തന്നെ അവരുടെ വീട്ടുവിശേഷങ്ങള്‍ അറിയുന്നതിലും ആരാധകര്‍ എക്കാലത്തും തല്‍പരരാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും താരങ്ങള്‍ക്കൊപ്പം അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നു. താര പുത്രന്മാര്‍ക്കും താര പുത്രികള്‍ക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഉള്ള സ്വാധീനം ചെറുതല്ല. കുട്ടിത്താരങ്ങളുടെ കുസൃതി നിറഞ്ഞ ചിത്രങ്ങളും വീഡിയോയുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ സ്ഥാനം പിടിക്കാറുണ്ട്. അസിന്റെ കുഞ്ഞുമാലാഖയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം.

അസിനും ഭര്‍ത്താവ് രാഹുലും ഇടയ്ക്ക് മാത്രമാണ് തങ്ങളുടെ മകള്‍ അരിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുള്ളത്. അപ്പോഴെല്ലാം ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുമുണ്ട്. ഇപ്പോഴിതാ രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന അരിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. അരിന് ഇഷ്ടപ്പെട്ട നീല നിറത്തിലാണ് പിറന്നാള്‍ വസ്ത്രവും അലങ്കാരങ്ങളുമെല്ലാം. അക്വാ തീമിലാണ് വേദി ഒരുക്കിയിരിക്കുന്നത്.Read more:കരകയറാനാവാതെ കനാലില്‍; നായ്ക്കുട്ടിയെ രക്ഷിച്ച് യുവാക്കൾ: വീഡിയോ

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും അസിന് ഇന്നും ആരാധകര്‍ ഏറെയാണ്. മുമ്പും അസിന്‍ തന്റെ കുഞ്ഞു മാലാഖയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ക്രിസ്മസിന് ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായമണിഞ്ഞ അരിന്റെ ചിത്രങ്ങളായിരുന്നു അസിന്‍ പങ്കുവെച്ചത്. 2016 ജനുവരിയാലാണ് രാഹുല്‍ ശര്‍മ്മയുമായി അസിന്റെ വിവാഹം നടന്നത്. 2017 ഓക്ടോബറിലാണ് അരിന്റെ ജനനം. മുമ്പ് അരിന്റെ പിറന്നാള്‍ ദിനത്തിലും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അസിന്‍ പങ്കുവെച്ചിരുന്നു.2001 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വ്വഹിച്ച ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന ചിത്രത്തിലൂടെയാണ് അസിന്‍ ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയത്. ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലൂടെ താരം തെലുങ്കിലും ശ്രദ്ധ നേടി. മലയാളത്തിനും തെലുങ്കിനും പുറമെ തമിഴിലും ബോളിവുഡിലുമെല്ലാം അസിന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.