വൈക്കം ക്ഷേത്രത്തിൽ കച്ചേരി നടത്തി സുരേഷ് ഗോപിയുടെ പ്രിയതമ- വിഡിയോ

December 6, 2022

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ‘മേഹൂം മൂസ’യാണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്. സുരേഷ് ഗോപിയെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ഭാര്യ രാധികയും. സിനിമാലോകത്ത് സജീവമല്ലെങ്കിലും രാധിക ഒരു മികച്ച പാട്ടുകാരിയാണ്.

നിരവധി വേദികളിൽ രാധിക പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, വൈക്കം ക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിക്കുന്ന രാധികയുടെ വിഡിയോ ശ്രദ്ധനേടുകയാണ്. ‘വൈക്കത്തുവാഴുന്ന വിശ്വനാഥാ..’ എന്ന ഭക്തിഗാനമാണ് രാധിക വേദിയിൽ അവതരിപ്പിക്കുന്നത്.

ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം നന്നായി ഇണങ്ങുന്ന കലാകാരനാണ് സുരേഷ് ഗോപി, ഇതിനോടകം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളും ഏറെയാണ്. അഭിനയത്തിനപ്പുറം സാമൂഹ്യപ്രവർത്തനങ്ങളും മുന്നിട്ട് നിൽക്കുന്ന സുരേഷ് ഗോപിയുടെ സിനിമ വിശേഷങ്ങൾക്കൊപ്പംതന്നെ താരത്തിന്റെ മറ്റ് വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. രാധികയെപ്പോലെ സുരേഷ് ഗോപിയും പാട്ടുകളിൽ മികവ് പുലർത്താറുണ്ട്.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

രാഷ്ട്രീയത്തിലും സിനിമയിലും തിരക്കുകൾ എറിയാലും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ എപ്പോഴും സമയം കണ്ടെത്താറുണ്ട്. 1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മക്കൾ. ഗോകുൽ സുരേഷും മലയാള സിനിമയിൽ സജീവമാണ്.

Story highlights- radhika suresh gopi sings in vaikom temple