ചിരിനിറച്ച് രാധികയുടെ ഒരു കിടിലൻ ടിക് ടോക് വീഡിയോ

January 5, 2020

‘ക്ലാസ്മേറ്റ്സ്’ എന്ന ഒരൊറ്റ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷക മനംകവർന്ന നടിയാണ് രാധിക. വിവാഹശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നതും. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ ഒരു ടിക് ടോക് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഭർത്താവ് അഭിൽ കൃഷ്ണയോടൊപ്പമാണ് താരം ടിക് ടോക് ചെയ്യുന്നത്. ബിജു മേനോനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഓർഡിനറി’ എന്ന ചിത്രത്തിലെ ഒരു മനോഹര രംഗമാണ് ഇരുവരും ചേർന്ന് അവതരിപ്പിക്കുന്നത്.

‘വിയറ്റ്നാം കോളനി’ എന്ന ചിത്രത്തിലൂടെയാണ് രാധിക ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയയാണ്.

ദൈവനാമത്തിൽ, ചങ്ങാതിപൂച്ച, മിഷൻ 90 ഡെയ്‌സ്, മിന്നാമിന്നിക്കൂട്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

https://www.instagram.com/p/B643fLnp-bo/?utm_source=ig_web_copy_link