‘വല്ലപ്പോഴും ക്ലാസ്സിൽ കേറി ചെന്ന് കിളിപോയി ഇരിക്കുന്ന ഈ പെൺകുട്ടിയെ അറിയുമോ?’- രസകരമായ ചിത്രവുമായി സരയു
ഫോട്ടോഷൂട്ടും പാചകവുമൊക്കെയായി ലോക്ക് ഡൗൺ കാലത്തും തിരക്കിലാണ് നടി സരയു മോഹൻ. ഈ സമയത്താണ് സരയുവും സമൂഹമാധ്യമങ്ങളിൽ സജീവമായത്. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച് ഒരു ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന നടി, ഇപ്പോഴിതാ, തന്റെ കോളേജ് കാല ചിത്രം പങ്കുവയ്ക്കുകയാണ്.
ക്ലാസ്റൂമിലിരുന്ന് കാര്യമായി പഠിക്കുന്ന ഭാവത്തിലുള്ള ചിത്രമാണ് സരയു പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പമുള്ള കുറിപ്പാണ് രസകരം. ‘വല്ലപ്പോഴും ക്ലാസ്സിൽ കേറി ചെന്ന്, കടിച്ചാൽ പൊട്ടാത്ത പേരുകളുള്ള ആംഗലേയ കവികളുടെ കവിതകളുടെ അർത്ഥം പോലും പിടികിട്ടാതെ, അവരുടെ വർക്കുകളെ കുറിച്ച് സെമിനാർ അവതരിപ്പിക്കണ്ടത് ഓർത്ത് കിളി പോയി ഇരിക്കുന്ന ഈ പെൺകുട്ടിയെ അറിയുമോ?’.
രസകരമായ നിരവധി കമന്റുകളാണ് സരയുവിന്റെ ചിത്രത്തിന് ലഭിക്കുന്നത്. മഹാരാജാസ് കോളേജിലാണ് സരയു ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ പൂർത്തിയാക്കിയത്. മഹാരാജാസിൽ നിന്നുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അതേസമയം, കടവന്ത്രയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിറയെ ചെടികളും ഉയരം വയ്ക്കാത്ത മരങ്ങളുമൊക്കെ നിറച്ച് കാടിനെ വീട്ടിലേക്കെത്തിക്കുകയാണ് സരയു.
സിനിമയിലും സീരിയലിലും സജീവമായ സരയു പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും അവതരണത്തിലുമൊക്കെ തനിക്ക് താരം കഴിവ് തെളിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ സരയു പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.
Read More: ‘ഇത്തിരി പച്ച, ഒത്തിരി സന്തോഷം’- ബാൽക്കണിയിൽ ഒരു കൊച്ചു കാടൊരുക്കി സരയു; വീഡിയോ കാണാം
ആൽബങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയ സരയു ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. വെറുതെ ഒരു ഭാര്യ, കപ്പൽ മുതലാളി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ താരം കൈകാര്യം ചെയ്തിരുന്നു. പച്ച എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രവും സംവിധാനം ചെയ്തു സരയു.
Story highlights- funny instagram post by sarayu