‘ഇത്തിരി പച്ച, ഒത്തിരി സന്തോഷം’- ബാൽക്കണിയിൽ ഒരു കൊച്ചു കാടൊരുക്കി സരയു; വീഡിയോ കാണാം

ലോക്ക് ഡൗൺ സമയത്ത് പാചകവും, ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണ് സരയു മോഹൻ. പാളിപ്പോയ കേക്ക് പരീക്ഷണവും, മഞ്ജു വാര്യരെപ്പോലെയാകാൻ കൊതിച്ച ബാല്യകാലവുമൊക്കെ സരയു സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ബാൽക്കണിയിൽ ഇത്തിരി പച്ചപ്പൊരുക്കുന്ന തിരക്കിലാണ് താരം.

കടവന്ത്രയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിറയെ ചെടികളും ഉയരം വയ്ക്കാത്ത മരങ്ങളുമൊക്കെ നിറച്ച് കാടിനെ വീട്ടിലേക്കെത്തിക്കുകയാണ് സരയു. കടുത്ത ചൂടിൽ നിന്നും ഇത്തരം കൃഷികൾ നൽകുന്ന ആശ്വാസം ഒന്നുവരെ തന്നെയാണ്. ‘ഇത്തിരി പച്ച, ഒത്തിരി സന്തോഷം’ എന്ന കുറിപ്പിനൊപ്പം ചെടികൾ നടുന്ന വീഡിയോയാണ് സരയു പങ്കുവെച്ചിരിക്കുന്നത്.

സിനിമയിലും സീരിയലിലും സജീവമായ സരയു പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും അവതരണത്തിലുമൊക്കെ തനിക്ക് താരം കഴിവ് തെളിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ സരയു പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.

ആൽബങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയ സരയു ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. വെറുതെ ഒരു ഭാര്യ, കപ്പൽ മുതലാളി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ താരം കൈകാര്യം ചെയ്തിരുന്നു. പച്ച എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രവും സംവിധാനം ചെയ്തു സരയു.

Story highlights- sarayu mohan balcony garden