ഇത്രയധികം ആസ്വദിച്ച് ഊഞ്ഞാലാടാൻ ആർക്കാണ് സാധിക്കുക?- സോഷ്യൽ മീഡിയയുടെ മനം കവർന്ന് ഒരു നായ്ക്കുട്ടി

നിഷ്കളങ്കത നിറഞ്ഞ പ്രവർത്തികളിലൂടെ മൃഗങ്ങൾ മനസ് കീഴടക്കാറുണ്ട്. പ്രത്യേകിച്ച് നായ്ക്കുട്ടികൾ. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഭാവിയുടെ ആശങ്കകൾ ഇല്ലാതെ ആസ്വദിക്കുന്ന അവ സുന്ദരമായ നിമിഷങ്ങളാണ് ചുറ്റുമുള്ളവർക്കും നൽകുന്നത്. വീട്ടിൽ ഒരു വളർത്തുമൃഗമുണ്ടെങ്കിൽ അതിലൂടെ തന്നെ മാനസിക ഉന്മേഷം കണ്ടെത്താൻ സാധിക്കും. ഇപ്പോഴിതാ, ആസ്വദിച്ച് ഊഞ്ഞാലാടുന്ന ഒരു നായ്ക്കുട്ടിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഒരു പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ഊഞ്ഞാലിൽ ഇരുന്ന് ആടുകയാണ് നായ്ക്കുട്ടി. ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ഇതിനേക്കാൾ ആസ്വദിച്ച് ആർക്കാണ് ഊഞ്ഞാലാടാൻ സാധിക്കുക എന്നാണ് ആളുകൾ വീഡിയോക്ക് കമന്റ്റ് ചെയ്തിരിക്കുന്നത്.

മുൻപും നായകളുടെ നിരവധി വീഡിയോകൾ ശ്രദ്ധ നേടിയിരുന്നു. ടോക്കിയോയിൽ നിന്നുള്ള യുനി എന്ന നായ്ക്കുട്ടിയുടെ വീഡിയോ അടുത്തിടെയാണ് വൈറലായത്. എന്ത് ഭക്ഷണം ലഭിച്ചാലും മനോഹരമായി പുഞ്ചിരിക്കുന്ന യുനി ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്.

Read More: ഇത്തിരി നൂഡിൽസോ ഐസ്ക്രീമോ മതി, യുനി ഹാപ്പിയാണ്- മനോഹരമായി പുഞ്ചിരിച്ച് മനസ് കവരുന്ന നായ്ക്കുട്ടി

ഇഷ്ടഭക്ഷണങ്ങൾ മുന്നിലെത്തിയത് യുനി പുഞ്ചിരിതൂകാൻ തുടങ്ങും. എന്ത് ഭക്ഷണമായാലും യുനിക്ക് സന്തോഷമാണ്. മനസ് നിറയ്ക്കുന്ന ചിരിയുമായി ഭക്ഷണം സ്വീകരിച്ച് സന്തോഷത്തോടെ യുനി ആഹാരം കഴിക്കുന്നത് കാണാൻ തന്നെ വളരെ രസകരമാണ്.

Story highights- funny puppy playing on the swing