സംസ്ഥാനത്ത് ശനിയാഴ്ച മുതൽ അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരുന്നതിന് നിയന്ത്രണം
October 1, 2020
കേരളത്തിൽ സൂപ്പർസ്പ്രെഡ് തടയാനായി ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ. അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരുന്നതിന് വിലക്കേർപ്പെടുത്തിയതായി സർക്കാർ ഉത്തരവ് ഇറക്കി. സാഹചര്യങ്ങൾ കണക്കിലെടുത്ത് കളക്ടർമാർക്ക് കൂടുതൽ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിൽ പറയുന്നു.
കേരളത്തിൽ ദിനംപ്രതി കൊവിഡ് കേസുകൾ വർധിക്കുകയാണ്. രോഗികളുടെ എണ്ണം ഇന്നും എണ്ണായിരം കടന്നു. സമ്പർക്ക രോഗബാധയാണ് ആശങ്കയുണർത്തുന്നത്. നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 72339 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് വ്യാപനം ഗൗരമായി തന്നെ തുടരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
Story highlights- government issued new protocol