രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശീലമാക്കാം ഗ്രാമ്പു
ആരോഗ്യ സംരക്ഷണത്തിന് പുറമെ ആഹാര സാധനങ്ങള്‍ക്ക് രുചി നല്കാനായും ഗ്രാമ്പു ഉപയോഗിക്കാറുണ്ട്. ഇതിന്റെ മണവും പ്രത്യേക സ്വാദുമാണ് ഈ ഗുണം നല്‍കുന്നത്. എണ്ണിയാൽ തീരാത്തത്ര ഗുണങ്ങൾ ഉണ്ട് ഗ്രാമ്പുവിന്. ഗ്രാമ്പുവിൽ ഫൈബർ, വിറ്റാമിൻ, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കരളിനെ സംരക്ഷിക്കാനുള്ള ഏറ്റവും ഉപയോഗപ്രദമായ മാർഗങ്ങളിൽ ഒന്നാണ് ഗ്രാമ്പു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഏറ്റവും നല്ലതാണ് ഗ്രാമ്പു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഗ്രാമ്പു കഴിക്കാം.
പല്ലുവേദനയ്ക്കുള്ള പരിഹാരമായും ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്. ഗ്രാമ്പൂ ചതച്ച് പല്ലിൽ വയ്ക്കുന്നതും ഗ്രാമ്പൂ തൈലം പഞ്ഞിയിൽ മുക്കി പല്ലിൽ വയ്ക്കുന്നതും പല്ലുവേദനയ്ക്ക് ഫലപ്രദമായ മാർഗമാണ്. ഇത് വായിലിട്ടു ചവയ്ക്കുന്നത് വായിലെ ദുര്‍ഗന്ധമൊഴിവാക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. പല്ലുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.
Read also:ദൃശ്യം 2 വിൽ മുരളി ഗോപിയും; കേസ് കുത്തിപ്പൊക്കാൻ വന്ന പൊലീസുകാരൻ അല്ലേയെന്ന് ആരാധകർ
ജലദോഷം, ചുമ എന്നിവയ്ക്കും ശ്വാശ്വത പരിഹാരമായി ഗ്രാമ്പു ഉപയോഗിക്കാറുണ്ട്. തൊണ്ട വേദനയുണ്ടെങ്കില്‍ ഒരു കഷ്ണം ഗ്രാമ്പൂവായിലിട്ട് ചവച്ചാലും ഇത് മാറിക്കിട്ടും. ഗ്രാമ്പു തൈലം നെഞ്ചിലും കഴുത്തിലും പുരട്ടിയാലും ആശ്വാസം ലഭിക്കും. പൊടിച്ച ഗ്രാമ്പു ചവച്ചിറക്കുന്നത് ചുമ, വായു എന്നിവയ്ക്ക് നല്ലതാണ്. നല്ലൊന്നാന്തരം ആന്റിസെപ്റ്റിക് ആയും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ട്. പൊള്ളലേറ്റതിനും മുറിവുകള്‍ ഉണങ്ങുന്നതിനും പറ്റിയ നല്ലൊരു മരുന്നാണ് ഇത്. ഫംഗസ്, ബാക്ടീരിയ എന്നിവയ്ക്കെതിരെ ഗ്രാമ്പു പ്രവര്‍ത്തിയ്ക്കും.
ആർത്തവസമയത്ത് ഉണ്ടാകുന്ന കഠിനമായ വയറ് വേദനയ്ക്കും ഗ്രാമ്പു ഒരു പരിഹാരമാണ്. വയറ് വേദന അകറ്റാൻ ദിവസവും ഗ്രാമ്പു കഴിക്കുന്നത് ഗുണം ചെയ്യും. ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മലബന്ധം അകറ്റാനും ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം.
Story Highlights: Health benefits of Cloves