സംസ്ഥാനത്ത് ഇന്നും മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും മഴ തുടരും. അഞ്ച് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആൻഡ മാൻ കടലിൽ രൂപം പ്രാപിച്ച ന്യൂനമർദ്ദം ഇന്ന് ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കുന്നതോടെ മഴ ശക്തമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി മാറി നാളെ വൈകുന്നേരത്തോടെ വടക്കൻ ആന്ധ്രാപ്രദേശിന്റെയും തെക്കൽ ഒഡിഷ തീരത്തിനുമിടയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒഡീഷ, തീരദേശ ആന്ധ്ര, ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസം ഏർപ്പെടുത്തിയിട്ടില്ല.
Story Highlights:Heavy rain alert