ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ദേവിക പാടി; കേരളത്തിന്റെ പുത്രിയെ അഭിനന്ദിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

October 9, 2020

സോഷ്യല്‍ മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ച ഗായികയാണ് ആലാപന മാധുര്യം കൊണ്ട് ഹൃദയങ്ങൾ കവർന്ന ദേവിക. ഭാഷയുടെയും ദേശത്തിന്റെയുമൊക്കെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് പാട്ടുപാടി ഹൃദയം കവർന്ന കൊച്ചുഗായികയെ അഭിനന്ദിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ. ഹിമാചൽ പ്രദേശിലെ പ്രാദേശിക ശൈലിയിൽ ഉള്ള നാടൻ പാട്ട് പാടിയാണ് ദേവിക ഹൃദയങ്ങൾ കവർന്നത്..

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും സംസ്കാരങ്ങളുടെയും ഏകോപിപ്പിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ദേവികകുട്ടി ഈ ഗാനം ആലപിക്കുന്നത്. ഹിമാചൽ പ്രദേശിലെ ചമ്പ എന്ന സ്ഥലത്തെക്കുറിച്ചുള്ള പാട്ടാണ് ദേവിക ആലപിക്കുന്നത്. ആലാപന മാധുര്യം കൊണ്ട് ഹൃദയം കീഴടക്കിയ ദേവികയുടെ ഗാനം സോഷ്യൽ മീഡിയിൽ വൈറലായതോടെ ഈ ഗാനം ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലുംപെട്ടു. ആ ഇഷ്ടം സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.

കേരളത്തിന്റെ ഈ പുത്രിയുടെ ഗാനം ഹിമാചൽ പ്രദേശിന്റെ മഹത്വം വർധിപ്പിച്ചിരിക്കുന്നുവെന്നും, ഈ കുഞ്ഞുമോളുടെ ശബ്ദത്തിൽ ഒരു മാന്ത്രികത ഉണ്ടെന്നും പറഞ്ഞ അദ്ദേഹം ഇനിയും ഈ മിടുക്കി ഉയരങ്ങളിൽ എത്തട്ടേയെന്നും ലോകം മുഴുവൻ ഈ ശബ്ദം വ്യാപിക്കട്ടെ എന്നും ആശംസിച്ചു. ഒപ്പം ഹിമാചൽ പ്രദേശിലേക്ക് ദേവികയെ ക്ഷണിച്ചിരിക്കുകയുമാണ് അദ്ദേഹം.

സമൂഹമാധ്യമങ്ങളിൽ വൈറലായ പാട്ടിന്റെ അർത്ഥം വ്യക്തമായില്ലെങ്കിലും ഈ കുഞ്ഞുമിടുക്കിയുടെ ശബ്ദ മാധുര്യത്തെയും ആലാപന ശുദ്ധിയേയും അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തിയത്. അതേസമയം ഹിമാചൽ പ്രദേശവാസികളും ദേവികയുടെ പാട്ടിനെ അഭിനന്ദിച്ച് കമന്റുകൾ അയച്ചിരുന്നു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ കൊച്ചുമിടുക്കി.

https://www.facebook.com/watch/jairamthakurbjp/

Story Highlights: himachal-Pradesh cm congratulates malayali girl singing traditioanl song