പ്രിയതമയുടെ ഓർമ്മയ്ക്കായി ഒരുകിലോമീറ്ററോളം നീളത്തിൽ ഗിത്താർ വനമൊരുക്കി ഭർത്താവ്- ഭാഗമായത് ഏഴായിരത്തോളം മരങ്ങൾ..

May 7, 2024

പ്രിയതമയുടെ ഓർമ്മയ്ക്കായി മുഗൾ ചക്രവർത്തി ഷാജഹാൻ ഒരുക്കിയ സ്മരണകുടീരമാണ് താജ്‌മഹൽ. അങ്ങനെ ലോകമെമ്പാടും ഇങ്ങനെയുള്ള നിരവധി സ്മാരകങ്ങൾ പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്കായി നിലനിൽക്കുന്നുണ്ട്. പലതും ഒരു വിനോദസഞ്ചാര കേന്ദ്രമോ മറ്റോ ആയി കാലങ്ങൾക്ക് ശേഷം മാറുമ്പോൾ, ഭാര്യയ്ക്കായി ഒരു ഗിത്താർ വനംതന്നെ ഒരുക്കിയിരിക്കുകയാണ് ഒരു വ്യക്തി.

അർജൻ്റീനിയയിലെ ആകാശത്ത് പറക്കുമ്പോൾ ഒരു വയലിൽ കൊത്തിവച്ചിരിക്കുന്ന ഒരു ഭീമാകാരമായ പച്ച ഗിറ്റാർ കാണാം. പുരാതന കാലത്തെ കുന്നിൻ രൂപങ്ങൾ പോലെയോ നവോത്ഥാനത്തിൻ്റെ വേലിക്കെട്ടുകൾ പോലെയോ, ഈ ഭീമാകാരമായ ലാൻഡ്‌സ്‌കേപ്പ് മനോഹരമായ ഒരു ഓർമ്മയാണ്. മരങ്ങൾകൊണ്ട് ഒരു ഗിറ്റാർ വനവും പൂന്തോട്ടവും ഒരുക്കിയിരിക്കുകയാണ്.

പെഡ്രോ മാർട്ടിൻ യുറേറ്റ എന്ന പ്രാദേശിക കർഷകൻ തൻ്റെ പ്രിയപ്പെട്ട ഭാര്യ ഗ്രാസീല യെറൈസോസിൻ്റെ സ്മരണയ്ക്കായി പതിറ്റാണ്ടുകളായി ഇത് നട്ടുപിടിപ്പിച്ചതാണ്. സ്നേഹത്തിൻ്റെ പേരിലുണ്ടായ ഈ അധ്വാനം ഇവിടുത്തെ പ്രാദേശിക നേട്ടംകൂടിയാണ് . നാസയുടെ ഉപഗ്രഹങ്ങൾ പോലും ശ്രദ്ധിക്കുന്ന തരത്തിൽ ഇവിടം പ്രശസ്തമാണ്.

അർജൻ്റീനയിലെ ഫലഭൂയിഷ്ഠമായ കാർഷിക മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘പാമ്പാസ്’ എന്ന ഈ ഭാഗം, 7,000-ലധികം സൈപ്രസ് മരങ്ങളും യൂക്കാലിപ്റ്റസ് മരങ്ങളും ചേർന്ന ഗിറ്റാറിൻ്റെ ആകൃതിയിലുള്ള വനമാണ്. ഒരു കിലോമീറ്ററിലധികം നീളത്തിൽ ഗിറ്റാർ ആകൃതിയിലുള്ള വനം വിമാനങ്ങളുടെ പോലും ശ്രദ്ധ ആകര്ഷിക്കാറുണ്ട്.

Read also: കടൽമഞ്ഞ് ഉരുകി തീരുന്നു; ഗുരുതര ഭീഷണി നേരിട്ട് അന്റാർട്ടിക്കയിലെ എംപറർ പെൻഗ്വിനുകൾ

പെഡ്രോ മാർട്ടിൻ യുറേറ്റ എന്ന കർഷകനാണ് ഗിറ്റാർ വനം നട്ടത്. ഇപ്പോൾ എഴുപതുകളിലുള്ള അദ്ദേഹം പതിറ്റാണ്ടുകൾക്ക് മുമ്പ് ഓരോ വൃക്ഷവും നട്ടുപിടിപ്പിച്ചത് നാല് മക്കൾക്കൊപ്പമാണ്. പെഡ്രോയുടെ ഭാര്യ ഗ്രാസീല യെറൈസോസ് ഒരു ദിവസം ഇതിനുമുകളിലൂടെ വിമാനത്തിൽ പറന്നുയരുമ്പോൾ ഒരു കൃഷിയിടം ശ്രദ്ധിച്ചു. താൻ എപ്പോഴും വാദ്യോപകരണത്തെ സ്‌നേഹിക്കുന്നതിനാൽ ഫാമിൽ ഒരു ഭീമൻ ഗിറ്റാർ ഉണ്ടാക്കണമെന്നും ഗ്രാസീല പറഞ്ഞു. അങ്ങനെയാണ് ഈ വനം ഒരുങ്ങിയത്.

Story highlights- guitar forest