ആശ്വാസം; 72 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം

India Covid 19 Updates

മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട്. കൊറോണ വൈറസ് വ്യാപനത്തെ പൂര്‍ണമായും ചെറുക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും രോഗികളുടെ എണ്ണത്തില്‍ വരുന്ന കുറവ് ആശ്വാസം പകരുന്നു.

രോഗമുക്തി നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,842 പേരാണ് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 72,01,070 ആയി ഉയര്‍ന്നു.

അതേസമയം കഴിഞ്ഞ ഒരു ദിവസത്തിനിടെ 36,469 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 79,46,429 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,19,502 പേരാണ് കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. നിലവില്‍ 6,25,857 പേരാണ് വിവിധ ഇടങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.

Story highlights: India Covid 19 Updates