ആർച്ചറിന്റെ ക്യാച്ചിലെ അത്ഭുതവും; സോഷ്യൽ മീഡിയ ഏറ്റെടുത്ത ഭാവങ്ങളും, വീഡിയോ

October 26, 2020

ഐ പി എൽ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ… ഐ പി എൽ 13–ാം സീസണിൽ പ്ലേ ഓഫ് സാധ്യതകൾ അസ്തമിക്കാനിരിക്കെയാണ് മുംബൈ ഇന്ത്യസിനെതിരെ കരുത്തുകാട്ടി രാജസ്ഥാൻ റോയൽസ് തകർപ്പൻ ജയം നേടിയത്. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റിങിനിറങ്ങി 196 റൺസ് നേടിയ മുംബൈയെ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് നിലംപരിശാക്കുകയിരുന്നു. ബെൻ സ്റ്റോക്സിന്റെ ഐതിഹാസിക സെഞ്ചുറിയാണ് രാജസ്ഥാനെ വിജയത്തിലേക്ക് എത്തിക്കാൻ നിർണായകമായത്. 60 പന്തിൽ നിന്നും 107 റൺസ് നേടി സ്റ്റോക്സ് പുറത്താകാതെ നിൽക്കുകയായിരുന്നു..31 പന്തിൽ നിന്നും നാല് ഫോറും മൂന്ന് സിക്‌സും ഉൾപ്പെടെ 54 റൺസ് നേടി സഞ്ജു സാംസണും രാജസ്ഥാന് കരുത്ത് പകർന്നു..

കളിക്കളത്തിൽ മികച്ച സ്കോറിന് അപ്പുറം ചിലപ്പോൾ ചില ഭാവങ്ങളും ക്യാച്ചുകളുമൊക്കെ ഏറെ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു മുഹൂര്‍ത്തമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലെ നടന്ന മത്സരത്തിൽ കണ്ടുനിന്നവരെയെല്ലാം ഒരുപോലെ അത്ഭുതപ്പെടുത്തിയതായിരുന്നു രാജസ്ഥാൻ റോയൽസ് താരം ജോഫ്ര ആർച്ചറിന്റെ തകര്‍പ്പന്‍ ക്യാച്ച്.

Read also:ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായി സായി പല്ലവി; ചിരിയുണർത്തി ലൊക്കേഷൻ കാഴ്ചകൾ

കാർത്തിക് ത്യാഗിയുടെ പന്തിൽ സിക്സർ പറത്താനുള്ള ഇഷാൻ കിഷന്റെ ശ്രമം ആർച്ചറിന്റെ കൈകളിൽ അവസാനിക്കുകയിരുന്നു. ഉയർന്നുപൊങ്ങിയ പന്ത് കൈക്കലാക്കാൻ അന്തരീക്ഷത്തിലേക്ക് അല്പം ഉയർന്ന്, പുറകോട്ട് അല്പം ചാഞ്ഞ്, ഒറ്റകൈകൊണ്ട് അതിസാഹസീകമായാണ് ആർച്ചർ കൈപ്പിടിയിൽ ഒതുക്കിയത്.

ആർച്ചർ ക്യാച്ചെടുക്കുമ്പോൾ രാജസ്ഥാൻ റോയൽസിലെ താരങ്ങളുടെ മുഖത്ത് വിരിഞ്ഞ വ്യത്യസ്ത ഭാവങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Story highlights: IPL 2020 jofra archer spectacular catch and reactions