നയാഗ്ര വെള്ളച്ചാട്ടത്തേക്കാൾ അഞ്ചിരട്ടി ഉയരം; അത്ഭുതമാണ് കൈത്യൂർ വെള്ളച്ചാട്ടം
പ്രകൃതി ഒരുക്കിയ മനോഹരദൃശ്യവിരുന്ന് എന്നാണ് നയാഗ്ര വെള്ളച്ചാട്ടത്തെ വിളിക്കാറുള്ളത്…മൂന്ന് വെള്ളച്ചാട്ടങ്ങളുടെ മനോഹരമായ കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്ല് ഫാള്‍സ്, കനേഡിയന്‍ ഹോഴ്സ് ഷൂ ഫാള്‍സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് നയാഗ്ര വെള്ളച്ചാട്ടം രൂപംകൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 68 കിലോമീറ്റര്‍ വേഗതയിലാണ് നയാഗ്രയില്‍ വെള്ളം പതിക്കുന്നത്. ഓരോ മിനിറ്റിലും 2.8 മില്ല്യന്‍ ലിറ്റര്‍ വെള്ളം ഇവിടെനിന്നും പുറത്തേയ്ക്ക് ഒഴുകുന്നുണ്ട്..എന്നാൽ പ്രശസ്തമായ ഈ നയാഗ്ര വെള്ളച്ചാട്ടത്തെക്കാൾ അഞ്ചിരട്ടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും ഉയരമേറിയതും ശക്തവുമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് കൈത്യൂർ വെള്ളച്ചാട്ടം.
നയാഗ്രയെക്കാൾ അഞ്ചിരട്ടി വലിപ്പമുള്ള ഈ വെള്ളച്ചാട്ടം 226 മീറ്റർ (741 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഗയാനയിലെ മഴക്കാടുകളുടെ മധ്യഭാഗത്തായുള്ള കൈത്യൂർ നാഷ്ണൽ പാർക്കിലാണ് കൈത്യൂർ വെള്ളച്ചാട്ടം ഉള്ളത്. ആമസോൺ മഴക്കാടുകൾക്കിടയിലൂടെ ഏറെ ദൂരം സഞ്ചരിച്ചാണ് ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഇത്. പ്രകൃതി ഒരുക്കിയ അത്ഭുത കാഴ്ചയാണ് ഇവിടെ കൈത്യൂർ വെള്ളച്ചാട്ടം കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. ഭൂമിയിലെ ഏറ്റവും മനോഹരമായ ചില സ്ഥലങ്ങളിൽ ഒന്ന് കൂടിയാണ് കൈത്യൂർ വെള്ളച്ചാട്ടം.
1870 ൽ യൂറോപ്യന്മാർ ഈ വെള്ളച്ചാട്ടം കണ്ടെത്തിയത്. പഴയ മനുഷ്യൻ-വീഴ്ച എന്നാണ് കൈത്യൂർ എന്ന വാക്കിന്റെ അർഥം. അതേസമയം ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് നിരവധി രസകരങ്ങളായ ഐതിഹ്യങ്ങളും നിലവിലുണ്ട്.
Story Highlights: Kaieteur Falls is a major tourist attraction in Guyana