കലിപ്പ് ലുക്കിൽ മൂന്ന് അമ്മമാർ; കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഒരുങ്ങുന്നു

October 3, 2020

‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ പേര് കേട്ടപ്പോൾ മുതൽ മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ശരത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങളും ഇതിനോടകം പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. ചിത്രത്തിലെ കെ എസ് ഹരിശങ്കർ ആലപിച്ച ‘സായാഹ്‌ന തീരങ്ങളിൽ’ എന്ന് തുടങ്ങുന്ന പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ക്യാരക്ടർ പോസ്റ്റർ. കലിപ്പ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന മൂന്ന് അമ്മമാരാണ് പോസ്റ്ററിൽ ഉള്ളത്.

ശരത് ജി മോഹന്‍ ആണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന ചിത്രത്തിന്റെ സംവിധാനം. ഗ്രാമ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ധീരജ് ഡെന്നിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കല്‍ക്കി എന്ന സിനിമയില്‍ ഗോവിന്ദ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ധീരജ് ഡെന്നി ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന സിനിമയിലൂടെ നായക നിരയിലേക്കെത്തുന്നു.

Read also: മഹേഷിന്റെ പ്രതികാരത്തിന് ശേഷം ‘ജോജി’യുമായി ദിലീഷ് പോത്തനും ഫഹദ് ഫാസിലും

സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ കോമഡിക്കും പ്രധാന്യം നല്‍കുന്നുണ്ട്. സംവിധായകന്‍ ശരത് ജി മോഹന്‍ ആണ് ചിത്രത്തിന്റെ രചനയും. ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും റെക്‌സണ്‍ ജോസഫ് സിനിമയുടെ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

https://www.facebook.com/muyalmedia/posts/3282850048477028

Story Highlights : Karnan Napoleon Bhagat Singh movie