സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7020 പേര്‍ക്ക്; 8474 പേര്‍ക്ക് രോഗമുക്തി

Kerala reports 35,801 new Covid cases

സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്സ്ഥിഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇതില്‍ 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് 26 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 91,784 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

തൃശൂര്‍ -983
എറണാകുളം -802
തിരുവനന്തപുരം -789
ആലപ്പുഴ -788
കോഴിക്കോട് -692
മലപ്പുറം -589
കൊല്ലം -482
കണ്ണൂര്‍ -419
കോട്ടയം -389
പാലക്കാട് -369
പത്തനംതിട്ട -270
കാസര്‍ഗോഡ് -187
ഇടുക്കി -168
വയനാട് -93

Story highlights: Kerala latest corona virus covid 19 updates