ഒരു ലക്ഷത്തിഅറുപതിനായിരം ‘കുത്ത് ‘കൊണ്ട് ഒരു ചാക്കോച്ചന്‍; വീഡിയോ

October 6, 2020
Kunchacko Boban Instagram post goes viral

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം വളരെ വേഗത്തിലാണ് സൈബര്‍ ഇടങ്ങള്‍ കീഴടക്കുന്നതും. ശ്രദ്ധ നേടുകയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഒരു വീഡിയോ. കുത്തുകള്‍ (ഡോട്‌സ്) ഉപയോഗിച്ച് കുഞ്ചാക്കോ ബോബന്റെ ചിത്രം വരയ്ക്കുന്നതാണ് ഈ വീഡിയോ.

ഒരു ലക്ഷത്തിഅറുപതിനായിരം ‘കുത്ത് ‘കൊണ്ട് ഒരു ചാക്കോച്ചന്‍ എന്ന രസകരമായ ക്യാപ്ഷനും വീഡിയോയ്ക്ക് കുഞ്ചാക്കോ ബോബന്‍ നല്‍കിയിട്ടുണ്ട്. വളരെ മനോഹരമായാണ് കലാകാരന്‍ ഡോട്‌സുകള്‍ ഉപയോഗിച്ച് കുഞ്ചാക്കോ ബോബന്റെ ചിത്രം ഒരുക്കിയിരിക്കുന്നതും. മികച്ച പ്രതികരണമാണ് ഈ സൃഷ്ടിക്ക് ലഭിക്കുന്നത്.

മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വഹിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍.

https://www.instagram.com/p/CF7fNjuAi5b/?utm_source=ig_web_copy_link

Story highlights: Kunchacko Boban Instagram post goes viral