പ്രധാന കഥാപാത്രങ്ങളായി രജിഷയും ഷൈൻ ടോം ചാക്കോയും; റിലീസിനൊരുങ്ങി ഖാലിദ് റഹ്മാൻ ചിത്രം ‘ലൗ’
രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ലൗ. ലോക്ക്ഡൗൺ കാലത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമയായിരുന്നു ഖാലിദ് റഹ്മാൻ ഒരുക്കുന്ന ലൗ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം കൂടിയാണ് ലൗ. കൊറോണയ്ക്ക് ശേഷം തിയേറ്റർ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായും ലൗ മാറാൻ ഒരുങ്ങുകയാണ്. ഒക്ടോബർ 15 ന് ചിത്രം ഗൾഫ് രാജ്യങ്ങളിൽ തിയേറ്ററിൽ റിലീസിനൊരുങ്ങുകയാണ്.
ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അനുരാഗ കരിക്കിൻവെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ’. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ലൗ നിർമിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദും എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും കലാ സംവിധാനം ഗോകുൽ ദാസും ആണ്. ഖാലിദ് റഹ്മാൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആന്റണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.
അതേസമയം ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രമാണ് തമി.
Story Highlights: love releasing on October 15