‘എന്റെ ആദ്യ നായികാവേഷത്തിന് രണ്ടു വയസ്’- ജോസഫ് ഓർമ്മകൾ പങ്കുവെച്ച് മാധുരി
മലയാള സിനിമയിൽ ഒരു പുതിയ പ്രമേയം അവതരിപ്പിച്ച ചിത്രമായിരുന്നു ജോസഫ്. മെഡിക്കൽ രംഗത്തെ അനാസ്ഥകൾ തുറന്നുകാണിച്ച ചിത്രത്തിലൂടെ ജോജു ജോർജ് മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് ഉയർന്നു. ജോജു ജോർജ് ആദ്യമായി നായകവേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ജോസഫ്. ജോജുവിനെ കൂടാതെ നടി മാധുരിക്കും വളരെ സ്പെഷ്യലാണ് ഈ സിനിമ. കാരണം, നടി ആദ്യമായി നായികയായി അഭിനയിച്ച ചിത്രമാണ് ജോസഫ്.
ജോസഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിട്ട് ഒരു വർഷം പൂർത്തിയാകുമ്പോൾ ആ ഓർമ്മകളിലൂടെ ഒരിക്കൽ കൂടി പോകുകയാണ് മാധുരി. ‘എന്റെ ആദ്യത്തെ നായികാവേഷത്തിന് രണ്ടു വയസ്.. ജീവിതം എനിക്ക് ഏറ്റവും വലിയ അനുഗ്രഹങ്ങളും ആവേശകരമായ നിമിഷങ്ങളും ഒരു ടൺ പഠനാനുഭവങ്ങളും നൽകി’- മാധുരി കുറിക്കുന്നു.
എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘ജോസഫ്’. ഈ ചിത്രത്തിലെ ജോജുവിന്റെ പ്രകടനം 64-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക പരാമർശം നേടിയിരുന്നു. ദിലീഷ് പോത്തൻ, ആത്മിയ, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.
Read More: ചിരഞ്ജീവി സാർജയുടെ ജന്മദിനത്തിൽ ആരാധകർക്കായി സർപ്രൈസ് ഒരുക്കി സിനിമാലോകം
‘ജോസഫ്’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഒരു റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനാണ്. ഈ പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ‘ജോസഫ്’. തീയേറ്ററുകളില്‍ നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു ‘ജോസഫ്’. ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് ജനപ്രിയ നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.
Story highlights- madhuri about Joseph movie