മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമ ‘വഴിയെ’ ചിത്രീകരണം പൂർത്തിയായി
മലയാളത്തില്‍ പുതിയാതായി ഒരുങ്ങുന്ന ഹൊറര്‍ ചിത്രമാണ് വഴിയെ. കാസര്‍ഗോഡ് ജില്ലയിലെ നിഗൂഢ വഴികളും കരിമ്പാറക്കെട്ടുകളുമൊക്കെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഇതോടെ മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയാണ് പൂർത്തിയായത്. നിര്‍മല്‍ ബേബി വര്‍ഗീസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന് ഹോളിവുഡ് സംഗീതജ്ഞന് ഇവാന് ഇവാന്‍സ് ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. പുതുമുഖ താരങ്ങളായ ജെഫിന് ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണിത്.
തരിയോട് എന്ന ഡോക്യൂമെന്ററിയ്ക്ക് ശേഷം നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വഴിയെ. കാസര്‍ഗോഡ് പ്രധാന ലൊക്കേഷനാക്കി ചിത്രീകരിക്കുന്ന സിനിമ കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയാണ് ചിത്രം നിര്‍മിക്കുന്നത്. അതേസമയം ഫൗണ്ട് ഫൂട്ടേജ് സംവിധാനം ഉപയോഗപ്പെടുത്തി മലയാളത്തില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും വഴിയെ എന്ന സിനിമയ്ക്കുണ്ട്. നിഗൂഢമായ ഒരു പ്രദേശത്തെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കാനെത്തുന്ന രണ്ട് പേരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
Read also:സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6591 പേർക്ക്; 7375 പേർ രോഗമുക്തരായി
അതേസമയം ഹൊബോക്കന്‍ ഹോളോ, ജാക്ക് റയോ, നെവര്‍ സറണ്ടര്‍, ഗെയിം ഓഫ് അസാസിന്‍സ് തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനത്തിലൂടെ ശ്രദ്ധേയനായ ഇവാന്‍സ് ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. നിരവധി തവണ ഗ്രാമി പുരസ്കാരം നേടിയ ബില്‍ ഇവാന്‍സിന്റെ മകനാണ് ഇവാന് ഇവന്‍സ്. അതുകൊണ്ടുതന്നെ വാനോളം പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.
Story highlights: Malayalam horror mystery film Vazhiye shooting completed