ഭാഷ തടസമായില്ല, ലയിച്ച് പാടി ദേവിക കുട്ടി; ആലാപന മാധുര്യത്തിൽ അലിഞ്ഞ് സോഷ്യൽ ലോകം

October 2, 2020

സോഷ്യല്‍ മീഡിയയിലൂടെ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ കലാകാരന്മാർ നിരവധിയാണ്. പാട്ടുപാടി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധനേടുകയാണ് ഇപ്പോൾ ഒരു കൊച്ചുമിടുക്കി. ഭാഷയുടെയും ദേശത്തിന്റെയുമൊക്കെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ടാണ് ദേവിക കുട്ടിയുടെ പാട്ട് സോഷ്യൽ ലോകത്തിന്റെ മനം കവരുന്നത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവിക.

ഹിമാചൽ പ്രദേശിലെ പ്രാദേശിക ശൈലിയിൽ നാടൻ പാട്ടാണ് ദേവിക പാടുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും സംസ്കാരങ്ങളുടെയും ഏകോപിപ്പിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ദേവികകുട്ടി ഈ ഗാനം ആലപിക്കുന്നത്. ഹിമാചൽ പ്രദേശിലെ ചമ്പ എന്ന സ്ഥലത്തെക്കുറിച്ചുള്ള പാട്ടാണ് ദേവിക ആലപിക്കുന്നത്.

Read also:‘വർഷങ്ങളായി ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്താൻ എനിക്ക് കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം’: ആരാധകരെക്കുറിച്ച് സാമന്ത അക്കിനേനി

പാട്ടിന്റെ അർത്ഥം വ്യക്തമായില്ലെങ്കിലും ഈ കുഞ്ഞുമിടുക്കിയുടെ ശബ്ദ മാധുര്യത്തെയും ആലാപന ശുദ്ധിയേയും അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്. അതേസമയം ഹിമാചൽ പ്രദേശ വാസികളും ദേവികയുടെ പാട്ടിനെ അഭിനന്ദിച്ച് കമന്റുകൾ അയക്കുന്നുണ്ട്. രണ്ട് ദിവസങ്ങൾക്കൊണ്ട് മികച്ച പ്രതികരണങ്ങളാണ് പാട്ട് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

https://www.facebook.com/KendriyaVidyalayaPattom/videos/783439442446981

Story Highlights: malayali girl singing traditioanl song goes viral