‘വർഷങ്ങളായി ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്താൻ എനിക്ക് കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം’: ആരാധകരെക്കുറിച്ച് സാമന്ത അക്കിനേനി

October 1, 2020

അഭിനേത്രി എന്നതിന് പുറമെ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുവാനുള്ള കഴിവാണ് സാമന്ത അക്കിനേനിയെ ആരാധകർക്ക് പ്രിയങ്കരിയാക്കുന്നത്. എന്നും ആരാധകരുമായി അടുപ്പം കാത്തുസൂക്ഷിക്കാൻ നടി ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ മൂന്ന് ആരാധകർക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നടി. പത്തുവർഷമായി ഇവരുമായി അടുത്ത ബന്ധം പുലർത്താൻ സാധിക്കുന്നുണ്ടെന്ന് ചിത്രത്തിനൊപ്പം സാമന്ത കുറിക്കുന്നു.

’10 വർഷമായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. എന്റെ ഏറ്റവും വലിയ നേട്ടം വർഷങ്ങളായി ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ എനിക്ക് കഴിഞ്ഞു..യേ മായ ചെസാവേ മുതൽ ഒപ്പമുണ്ട്’. സാമന്തയുടെ വാക്കുകൾ. ആരാധകരുടെ വലിയ പിന്തുണകൊണ്ട് അഭിനയിച്ച ഭാഷകളിൽ എല്ലാം പ്രേക്ഷക പ്രിയങ്കരിയാകാൻ സമാന്തയ്ക്ക് സാധിച്ചു. അടുത്തിടെ സാമന്ത വസ്ത്രവിപണിയിലേക്കും ചുവടുവെച്ചു. എല്ലാവർക്കും വാങ്ങാൻ സാധിക്കുന്ന വിലക്കുറവോടെ ഡിസൈനർ വസ്ത്രങ്ങൾ വിപണിയിലെത്തിക്കുക എന്നതാണ് സാമന്തയുടെ ലക്ഷ്യം.

Read More: കൊവിഡ് പ്രതിസന്ധി; ‘ദൃശ്യം 2’ൽ അഭിനയിക്കാൻ അൻപത് ശതമാനത്തോളം പ്രതിഫലം കുറച്ച് മോഹൻലാൽ

2010 ൽ ‘യേ മായ ചെസാവേ’ എന്ന ചിത്രത്തിലൂടെയാണ് സാമന്ത അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, തെലുങ്കിലും തമിഴിലും മുൻനിര താരങ്ങൾക്കൊപ്പം സാമന്ത വേഷമിട്ടു. ഓ ബേബി, ജാനു തുടങ്ങിയ ചിത്രങ്ങളിലാണ് സാമന്ത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇനി വെബ് സീരീസുകളിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. സാമന്ത നായികയായി എത്തുന്ന വെബ് സീരിസ് പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.

Story highlights- samantha about her fans