ഭൂകമ്പം ബാധിച്ച തുർക്കിയിലെയും സിറിയയിലെയും കുഞ്ഞുങ്ങൾക്കായി ആയിരക്കണക്കിന് പാവകൾ ഫുട്ബോൾ മൈതാനത്തേക്ക് വർഷിച്ച് ആരാധകർ- വിഡിയോ

March 1, 2023
football fans throw toys

തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ വലയുകയാണ് ലക്ഷക്കണക്കിന് ആളുകൾ. ഇവർക്കായി നിരവധി കാരുണ്യപ്രവർത്തനങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇപ്പോഴിതാ, ഞായറാഴ്ച ഇസ്താംബൂളിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ആയിരക്കണക്കിന് ടെഡി ബിയറുകൾ മൈതാനത്തേക്ക് എറിഞ്ഞ് നൽകുന്ന ആരാധകരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കുള്ള സമ്മാനമായിരുന്നു ഈ കളിപ്പാട്ടങ്ങൾ.

തുർക്കി സോക്കർ ക്ലബ്ബുകളായ ബെസിക്‌റ്റാസും അന്റാലിയാസ്‌പോറും തമ്മിലുള്ള മത്സരത്തിനിടയിലാണ് ആയിരക്കണക്കിന് ആരാധകർ മൈതാനത്ത് ടെഡി ബിയറുകൾ വർഷിക്കുന്നത് വിഡിയോയിൽ കാണുന്നത്. ഇസ്താംബൂളിലെ വോഡഫോൺ പാർക്കിന്റെ ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ഫെബ്രുവരി 6 ന് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച കുട്ടികൾക്കുള്ള സമ്മാനമായിരുന്നു ഈ കളിപ്പാട്ടങ്ങൾ.

read Also: തനിക്ക് വൃക്ക നൽകിയ അജ്ഞാത ദാതാവ് സ്വന്തം മകളാണെന്ന് അച്ഛൻ തിരിച്ചറിഞ്ഞ നിമിഷം- വൈകാരികമായ കാഴ്ച

അതേസമയം, തുർക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ 50,000-ത്തിലധികം ആളുകൾ മരണപ്പെട്ടു. ഫെബ്രുവരി 6 ലെ ഭൂകമ്പത്തിന് ശേഷം സിറിയയിൽ 5,951 പേർ മരണപ്പെട്ടിരുന്നു. തുർക്കിയിൽ 44,374 പേർ മരണമടഞ്ഞു. പുതിയ കണക്കനുസരിച്ച് ഇരു രാജ്യങ്ങളിലുമായി ദുരന്തം മൂലമുണ്ടായ ആകെ മരണങ്ങളുടെ എണ്ണം 50,325 ആയി.

Story highlights- football fans throw toys for Turkey-Syria children