തനിക്ക് വൃക്ക നൽകിയ അജ്ഞാത ദാതാവ് സ്വന്തം മകളാണെന്ന് അച്ഛൻ തിരിച്ചറിഞ്ഞ നിമിഷം- വൈകാരികമായ കാഴ്ച

March 1, 2023
anonymous kidney donor

മക്കൾക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കളെ നാം കാണാറുണ്ട്. ഓരോ മകളുടെയും ആദ്യ പ്രണയമാണ് അച്ഛൻ. അച്ഛന്മാർ പെൺമക്കളുമായി പങ്കിടുന്ന ബന്ധം അളവറ്റതാണ്. ഇപ്പോഴിതാ,അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെയും മകളുടെ കരുതലിന്റെയും ഉള്ളുതൊടുന്ന ഒരു അനുഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. [ Anonymous kidney donor ]

വളരെയധികം വൈകാരികമായ ഒരു കാഴ്ച്ചയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഫിഗൻ എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിഡിയോയിൽ, ഒരു സ്ത്രീ തന്റെ പിതാവിനെ പ്രവേശിപ്പിച്ച ആശുപത്രി വാർഡിലേക്ക് വരുന്നത് കാണാം. അജ്ഞാത ദാതാവെന്ന നിലയിൽ രോഗിയായ പിതാവിന് മകൾ യഥാർത്ഥത്തിൽ വൃക്ക ദാനം ചെയ്തിരുന്നു. സത്യം മനസ്സിലാക്കിയപ്പോൾ, മകൾ തന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആ അച്ഛൻ പൊട്ടിക്കരഞ്ഞു.

“അവൾ ലോകത്തിലെ ഏറ്റവും അത്ഭുതകരമായ പെൺമക്കളിൽ ഒരാളാണ്, അജ്ഞാത വൃക്ക ദാതാവ് സ്വന്തം മകളാണെന്ന് അച്ഛൻ കണ്ടെത്തി,” പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെ. ഇത്തരത്തിൽ ഹൃദ്യമായ നിരവധി കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്. അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ നേര്കാഴ്ചയായ ഒരു ചിത്രം അടുത്തിടെ ശ്രദ്ധനേടിയിരുന്നു.

ചിത്രത്തിൽ അച്ഛനും മകളും തലചേർത്തിരിക്കുകയാണ്. രണ്ടുപേരുടെയും തലയുടെ ഒരു ഭാഗം ഷേവ് ചെയ്തിട്ടുണ്ട്. മസ്തിഷ്ക ശസ്ത്രക്രിയയെ തുടർന്നുള്ള തുന്നലുകളുടെ പാട് പെൺകുട്ടിയുടെ തലയിൽ കാണാൻ സാധിക്കും. മകളുടെ മനസിൽ അതൊരു മുറിവാകാതിരിക്കാൻ അച്ഛനും അതേപോലെ ഒരു ഹെയർസ്റ്റൈൽ ചെയ്തിരിക്കുകയാണ്.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

ട്വിറ്ററിൽ വൈറലായ ചിത്രത്തിന് ഇതിനോടകം 8,000-ലധികം ലൈക്കുകളും ആയിരത്തിലധികം റീട്വീറ്റുകളും ലഭിച്ചു. മകളോടുള്ള അച്ഛന്റെ സ്‌നേഹത്തെകുറിച്ച് എല്ലാവരും വാചാലരാകുകയാണ്. ഈ ചിത്രം നിങ്ങളുടെ ഹൃദയത്തെ തൊടുന്നില്ലെങ്കിൽ നിങ്ങളൊരു മനുഷ്യനല്ല എന്നും, അച്ഛന് മകളുടെ സ്നേഹത്തിന്റെ അളവറ്റ അടയാളമാണ് ഇതെന്നും ഒട്ടേറെപ്പേർ കമന്റ്റ് ചെയ്യുന്നു.

Story highlights- Father breaking down after finding out that his daughter was his anonymous kidney donor