വെള്ളത്തിന് മുകളിലൂടെ ദീർഘദൂരം അനായാസം ഓടിനീങ്ങുന്ന മ്ലാവ്; കൗതുക വീഡിയോ
ഭാരം കുറഞ്ഞ വസ്തുക്കൾ വെള്ളത്തിന് മുകളിലൂടെ ഒഴുകിനടക്കുന്നത് കാണാം.. ഒപ്പം മനുഷ്യനും മൃഗങ്ങളും വെള്ളത്തിലൂടെ നീന്തുന്നതും കാണാറുണ്ട്. എന്നാൽ ശരീരഭാരം കൂടുതലുള്ള ജീവികൾക്ക് പൊതുവെ വെള്ളത്തിന് മുകളിലൂടെ ഓടിനീങ്ങാൻ കഴിയാറില്ല. എന്നാൽ ഇപ്പോൾ കാഴ്ചക്കാരെ ഏറെ അത്ഭുതപ്പെടുന്ന ഒരു വീഡിയോയാണ് സോഷ്യൽ ലോകത്ത് കൗതുകമാകുന്നത്. വെള്ളത്തിന് മുകളിലൂടെ വേഗത്തിൽ ഓടിപ്പോകുന്ന ഒരു മ്ലാവിന്റ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്.
അലാസ്കയിലെ ഒരു നദിയിലാണ് ഈ സംഭവം. നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന ക്രിസ്റ്റി പാനിപ്ഷുക് എന്ന വ്യക്തിയാണ് ഈ കൗതുക വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നദി മുറിച്ച് കടന്ന് മറുകരയിലേക്ക് ഓടുന്ന മ്ലാവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ കണുന്നത്. മ്ലാവിനെ കണ്ടയുടനെ ക്രിസ്റ്റി പാനിപ്ഷുക് തന്റെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ദീർഘ ദൂരം വെള്ളത്തിന് മുകളിലൂടെ ഓടി നീങ്ങിയ മ്ലാവ് ബോട്ടിനരികിലൂടെ ഓടി നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് ഇതിന് പ്രതികരണവുമായി എത്തുന്നത്. താരതമ്യേന ആഴം കുറഞ്ഞ് ഭാഗത്തു കൂടിയാണ് മ്ലാവ് ഓടുന്നതെന്നും, വെള്ളത്തിന് ആഴം കുറവായതും മ്ലാവിന്റെ ഓട്ടത്തിന്റെ സ്പീഡും കാരണമാണ് മ്ലാവ് വെള്ളത്തിന്റെ ഉപരിതലത്തിലൂടെ ഓടുന്നതായി തോന്നുന്നത് എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
Story Highlights:Moose Walk On Water video goes viral