‘ഒറ്റക്കൊമ്പൻ’ സുരേഷ് ഗോപിയുടെ 250- ആം ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവെച്ച് താരങ്ങൾ

മലയാളത്തിന്റെ ഇഷ്ടനടൻ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ 100 പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്തത്. ‘ഒറ്റക്കൊമ്പൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മുളകുപാടം ഫിലിംസിൻ്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യൂസ് തോമസ് പ്ലമ്മൂട്ടിൽ ആണ്. ഷാജികുമാർ ആണ് ഛായാഗ്രഹണം.

അതേസമയം, നേരത്തെ സുരേഷ് ഗോപിയുടെ 250-മത് ചിത്രമായി പ്രഖ്യാപിക്കപ്പെട്ട കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമ കോടതി വിലക്കിയിരുന്നു. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് 25-0ാം ചിത്രമെന്ന നിലയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. മാത്യുസ് തോമസായിരുന്നു സംവിധാനം. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. അതേസമയം ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത് പഴയ തിരക്കഥയിൽ തന്നെ ആയിരിക്കും എന്നാണ് സൂചന.

Story Highlights: Ottakomban Suresh Gopi film