രാജ്യസ്നേഹം പറഞ്ഞ് ഒരു ദേശഭക്തി ഗാനം; ശ്രദ്ധനേടി നാലു ഭാഷകളിലായി ഒരുക്കിയ ആൽബം
രാജ്യസ്നേഹം വിളിച്ചോതുന്ന ഒരു ദേശഭക്തി ഗാനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നാലു ഭാഷകളിലായി ഒരുങ്ങിയ ഈ ആൽബം ആരാധകർക്കായി സമർപ്പിച്ചത് സിനിമാതാരം റഹ്‌മാനാണ്. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ അവതരിപ്പിച്ചിരിക്കുന്ന ഈ ഗാനം ഇതിനോടകം പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഗായകരായ അഫ്സൽ, വൈഷ്ണവ് ഗിരീഷ്, ഇഷാൻ ദേവ്, മെറിൻ ആൻ മാത്യു എന്നിവർ ചേർന്നാണ്. ഫായിസ് മുഹമ്മദാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആൽബത്തിന്റെ ആശയവും സംവിധാനവും യൂസഫ് ലെൻസ്മാനാണ് നിർവഹിച്ചിരിക്കുന്നത്.
Read also: ഗിത്താറില്‍ കിടന്ന് അച്ഛന്റെ സംഗീതം ആസ്വദിക്കുന്ന കുഞ്ഞുവാവ: വൈറല്‍ വീഡിയോ
രാജ്യ സ്നേഹത്തിനൊപ്പം ധീര ജവാന്മാരാക്കുള്ള ആദരം കൂടിയാണ് ഈ ഗാനം. രാജ്യത്തെ ദേശങ്ങളെയും സംസ്കാരങ്ങളെയും കോർത്തിണക്കി കൊണ്ടാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്.
Story Highlights: patriotic song of Unity