ഹൈദരാബാദിനെതിരെ രാജസ്ഥാന് 5 വിക്കറ്റ് ജയം

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന് റോയല്‍സിന് 5 വിക്കറ്റ് ജയം. രാജസ്ഥാൻ റോയൽസിന് മുന്നിൽ 159 റണ്‍സിന്റെ വിജയലക്ഷ്യമാണ് സണ്‍റൈസേഴ്സ് ഉയർത്തിയത്. 159 റണ്‍സിന്റെ വിജയലക്ഷ്യം 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന് മറികടന്നു. 28 ബോളില്‍ 45 റണ്‍സെടുത്ത രാഹുല്‍ തെവാത്തിയയും 26 ബോളില്‍ 42 റണ്‍സെടുത്ത റിയാന്‍ പരാഗുമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.
രാജസ്ഥാനായി സഞ്ജു സാംസണ് 26 ഉം റോബിന് ഉത്തപ്പ 18റൺസും, ബട്ലര് 16 റൺസും സ്വന്തമാക്കി.
ഹെെദരാബാദിനായി ഖലീല്‍ അഹമ്മദ്, റാഷിദ് ഖാന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സഞ്ജു സാംസണിന്റെ 100ാം ഐ.പി.എല്‍ മത്സരമാണിത്. ദുബായില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഹൈദരാബാദിനായി വാര്‍ണര്‍ 38 ബോളില്‍ 48 റണ്‍സെടുത്തു. ബെയര്‍സ്റ്റോ 19 ബോളില്‍ 16 റണ്‍സും പ്രിയം ഗാര്‍ഗ് 8 ബോളില്‍ 15 റണ്‍സും നേടി. കെയ്ന്‍ വില്യംസണ് 12 ബോളില്‍ 22 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാനായി ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി, ഉനദ്കട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Story highlights- rr won the match by 5 wicket