‘പാതിവഴിയിൽ നഷ്ടമായ ഇഷ്ടങ്ങളെ തിരിച്ചുപിടിച്ച ലോക്ക് ഡൗൺ കാലം’- അനുഭവ കുറിപ്പുമായി സമീറ റെഡ്‌ഡി

October 7, 2020

ലോക്ക് ഡൗൺ സമയത്ത് ആളുകൾ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായിരുന്നു. തിരക്കുകളിൽ നിന്നും മാറി സിനിമാതാരങ്ങളും വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരുന്നു. ഈ സമയത്ത്, സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിച്ച ഒരു നടിയാണ് സമീറ റെഡ്ഡി.

കുട്ടികളുമൊത്തുള്ള ചിത്രമാണ്, വ്യായാമം, മാനസികാരോഗ്യം, ഭർത്താവിന്റെ അമ്മയ്‌ക്കൊപ്പമുള്ള ടിക് ടോക്ക് വീഡിയോകൾ എന്നിവയൊക്കെ പങ്കുവെച്ച് സമൂഹമാധ്യങ്ങളിൽ താരം ശ്രദ്ധ നേടി. ലോകം വലിയൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പോസിറ്റീവായ കാര്യങ്ങൾ പങ്കുവെച്ചതിന് സമീറയ്ക്ക് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ, ലോകം വളരെ ദുഷ്കരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴും ഇഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചതിനെപ്പറ്റി സമീറ പങ്കുവയ്ക്കുന്നു.

https://www.instagram.com/p/CGABTbwnYdJ/?utm_source=ig_web_copy_link

‘ഈ ലോക്ക് ഡൗൺ കാലത്ത് താല്പര്യമുള്ള എന്തെങ്കിലും കണ്ടെത്താൻ നിങ്ങൾക്ക് സാധിച്ചോ? കഴിഞ്ഞുപോയ ഈ വർഷങ്ങളിലെല്ലാം എനിക്ക് നഷ്ടപ്പെട്ട എന്റെ ഇഷ്ടങ്ങൾ വീണ്ടും കണ്ടെത്താൻ എനിക്ക് സാധിച്ചു. എന്റെ പൊയ് പരിശീലനം(പരമ്പരാഗത നൃത്തരൂപം), നിറഞ്ഞുനിൽക്കുന്ന ഗുങ്കുരുവിന്റെ ശബ്ദം, ആലാപനം(ഞാൻ ഒരു ബാത്ത്റൂം ഗായികയാണ്), കുട്ടികൾക്കൊപ്പമുള്ള നൃത്തചുവടുകൾ അങ്ങനെ നീളുന്നു പട്ടിക. കൂടാതെ വീഡിയോകൾ എഡിറ്റ് ചെയ്യാൻ ഞൻ ഇഷ്ടപെടുന്നുവെന്നു തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. വീഡിയോ എഡിറ്റിംഗ് എന്റെ വലിയൊരു ഇഷ്ടമായി മാറിക്കഴിഞ്ഞു.

Read More:‘ചാണ്ടി സാറിനെ ടിവിയിൽ കാണുമ്പോഴെല്ലാം ഓസി ഒപ്പിച്ച പണി ഓർമ വരും’- രസകരമായ അനുഭവം പങ്കുവെച്ച് കൃഷ്ണകുമാർ

മാത്രമല്ല, ഞങ്ങളുടെ ക്രേസി മെസ്സി മാമ, സാസി സാസു സീരീസുകൾ പിറന്നത് ഈ സമയത്താണ്. എനിക്കറിയാം 2020 ഒരു കുഴപ്പത്തിന്റെ വർഷമായിട്ടാണ് കാണപ്പെടുന്നതെന്ന്, എന്നാൽ ഇത് ഉള്ളിലുള്ള അറിയാത്ത കഴിവുകളെ കാണിച്ചുതന്നു’. സമീറ റെഡ്‌ഡി കുറിക്കുന്നു. ഗുങ്കുരുവും കയ്യിലേന്തിയിരിക്കുന്ന ചിത്രവും സമീറ റെഡ്‌ഡി പങ്കുവെച്ചു.

Story highlights- sameera reddy about lock down days