ലോക്ക് ഡൗൺ കാലത്തെ രസകരമായ ‘അമ്മ ജീവിതം’- വീഡിയോ പങ്കുവെച്ച് സമീറ റെഡ്ഢി
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് നടി സമീറ റെഡ്ഢി. അഭിനയത്തിൽ നിന്നും മാതൃത്വം ആഘോഷമാക്കുകയാണ് താരമിപ്പോൾ. ധാരാളം അമ്മമാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും അവർക്ക് പ്രചോദനമാകുകയും ചെയ്യുന്ന സമീറ ഇപ്പോൾ ‘അമ്മ എന്ന നിലയിലുള്ള ലോക്ക് ഡൗൺ ജീവിതം വീഡിയോയിലൂടെ പങ്കുവയ്ക്കുകയാണ്. രണ്ടുമക്കളെയും നിയന്ത്രിക്കാൻ ശ്രമിക്കുന്ന സമീറയുടെ രസകരമായ വീഡിയോ ഒട്ടേറെ അമ്മമാരുടെ ഹൃദയം കവർന്നു.
മകനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് രണ്ടാമത്തെ കുഞ്ഞിനായി നടത്തിയ തയ്യറെടുപ്പുകളെക്കുറിച്ചും സമീറ പങ്കുവെച്ചു. മകൾക്കിടയിൽ നല്ല സൗഹൃദം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും താരം ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു. മാതൃത്വത്തിന്റെ മഹനീയതയെക്കുറിച്ച് വളരെ മനോഹരമായൊരു കുറിപ്പാണ് സമീറ പങ്കുവയ്ക്കുന്നത്. രണ്ടു മക്കളാണ് സമീറയ്ക്ക്.
ലോക്ക് ഡൗൺ കാലത്താണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായത്. കുട്ടികളുമൊത്തുള്ള ചിത്രവും, വ്യായാമം, മാനസികാരോഗ്യം, ഭർത്താവിന്റെ അമ്മയ്ക്കൊപ്പമുള്ള ടിക് ടോക്ക് വീഡിയോകൾ എന്നിവയൊക്കെ പങ്കുവെച്ച് സമൂഹമാധ്യങ്ങളിൽ താരം ശ്രദ്ധ നേടി. ലോകം വലിയൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ പോസിറ്റീവായ കാര്യങ്ങൾ പങ്കുവെച്ചതിന് സമീറയ്ക്ക് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.
Read More: ‘പാതിവഴിയിൽ നഷ്ടമായ ഇഷ്ടങ്ങളെ തിരിച്ചുപിടിച്ച ലോക്ക് ഡൗൺ കാലം’- അനുഭവ കുറിപ്പുമായി സമീറ റെഡ്ഡി
ലോക്ക് ഡൗൺ കാലത്ത് പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചതിനെക്കുറിച്ച് സമീറ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. 2020 ഒരു കുഴപ്പത്തിന്റെ വർഷമായിട്ടാണ് എല്ലാവരും കാണന്നതെങ്കിലും തിരിച്ചറിയാതെ പോയ ഒട്ടേറെ കഴിവുകൾ കണ്ടെത്താൻ സഹായിച്ച സമയമായിരുന്നു എന്നാണ് സമീറ പങ്കുവയ്ക്കുന്നത്.
Story highlights- Sameera Reddy about motherhood