കൊവിഡ് മാനദണ്ഡങ്ങൾ ശക്തം; ചിത്രീകരണം ആരംഭിച്ച് സംയുക്ത മേനോൻ ചിത്രം
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ നടിയാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സംയുക്ത ഇപ്പോൾ വെള്ളിത്തിരയിലെ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. താരത്തിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് എറിദ. വി കെ പ്രകാശ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം ശക്തമായ കൊവിഡ് മാനദണ്ഡങ്ങളോടെ ആരംഭിച്ചു. ബാംഗ്ലൂരിലാണ് സിനിമ ചിത്രീകരണം ആരംഭിച്ചത്.
വൈ വി രാജേഷ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. വി കെ പ്രകാശ് സംവിധാനം നിര്‍വഹിച്ച ഗുലുമാല്, ത്രി കിങ്സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഇദ്ദേഹം. പ്രണയത്തിലായിരിക്കുന്ന ഒരു ദേവതയുടെ കഥ എന്നാണ് എറിദയുടെ ടാഗ് ലൈന്‍.
Read also:കൊറോണയെ ഓടിക്കാൻ കിടിലൻ ഐഡിയ; രസകരമായ ആശയം പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട രമണൻ
കിഷോര്‍, നാസര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിൻറെ ടൈറ്റിൽ ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറുകളില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്.
Story highlights: Samyuktha Menon Film Erida shooting started