കൊറോണയെ ഓടിക്കാൻ കിടിലൻ ഐഡിയ; രസകരമായ ആശയം പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട രമണൻ

October 13, 2020

ലോകത്തെ വിട്ടൊഴിയാതെ കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. സമൂഹ വ്യാപനത്തിലൂടെയാണ് കൂടുതൽ ആളുകളിലേക്കും രോഗം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ രോഗബാധ ഉണ്ടാകാതെ ശ്രദ്ധിക്കണം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ പരമാവധി പൊതു ഇടങ്ങളിൽ പോകുന്നത് ഒഴിവാക്കണം എന്നാണ് അധികൃതർ ഓർമ്മിപ്പിക്കുന്നത്. ഇതിനായി വ്യത്യസ്തമായ മാർഗങ്ങൾ നിർദ്ദേശിക്കുന്നുമുണ്ട്.

ഈ സാഹചര്യത്തിൽ ആളുകളെ വീട്ടിൽ ഇരുത്താൻ രസകരമായ ഒരു ആശയം പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്ര താരം ഹരിശ്രീ അശോകൻ. ഫേസ്ബുക്ക് പേജിലൂടെയാണ് താരം രസകരമായ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘സത്യത്തിൽ കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളേ ഉളളു’ എന്നാണ് ഹരിശ്രീ അശോകൻ കുറിച്ചിരിക്കുന്നത്. താരത്തിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് കഥാപാത്രമായ രമണന്റെ ചിത്രത്തിനൊപ്പമാണ് ഇങ്ങനെ പങ്കുവെച്ചിരിക്കുന്നത്.

Read also: ഹിമാചലി പാട്ട് പാടി ഹൃദയം കവർന്ന ദേവികയ്ക്ക് രാജ്ഭവനിലും സ്വീകരണം; പാട്ട് ആസ്വദിച്ച് ഗവർണറും കുടുംബവും

അതേസമയം രമണന്റെ ഈ ആശയം എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഒരു ലക്ഷം മേടിച്ച് കഴിഞ്ഞ് കൊറോണ വന്നാൽ കുഴപ്പമുണ്ടോ, രമണന്റെ ബുദ്ധി അപാരം തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

https://www.facebook.com/ActorHarisreeAshokan/posts/208747917279886

Story Highlights: Harisree Ashokan funny fb post