മൈദയും പഞ്ചസാരയുമില്ലാതെ ഹെൽത്തിയായ ബനാന ബ്രഡ്- റെസിപ്പി പങ്കുവെച്ച് ശിൽപ ഷെട്ടി
ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് ശില്പ ഷെട്ടി. ഫിറ്റ്നസിനൊപ്പം തന്നെ ഭക്ഷണകാര്യത്തിലും ശ്രദ്ധ ചെലുത്താറുണ്ട് ശില്പ. നിരവധി റെസിപ്പികൾ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒരു ഹെൽത്തി ബനാന ബ്രഡ് റെസിപ്പി പങ്കുവെച്ചിരിക്കുകയാണ് താരം.
വീട്ടിൽത്തന്നെ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചാണ് ശില്പ ഷെട്ടി ബനാന ബ്രഡ് ഉണ്ടാക്കുന്നത്. മക്കളുടെ ആവശ്യപ്രകാരമാണ് ഹെൽത്തിയായിട്ടുള്ള ഈ വിഭവം ഉണ്ടാക്കുന്നതെന്ന് വീഡിയോയിലൂടെ നടി പങ്കുവയ്ക്കുന്നു. മാത്രമല്ല, മൈദയോ പഞ്ചസാരയോ ഈ ബ്രഡിനായി ഉപയോഗിച്ചിട്ടില്ല.
‘അമ്മേ, എനിക്ക് ഇന്ന് രുചികരമായ ബനാന ബ്രഡ് ഉണ്ടാക്കാമോ?’ ഇതുപോലുള്ള അഭ്യർത്ഥനകൾ നിരസിക്കാൻ പ്രയാസമാണ്, പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികൾ ആരോഗ്യകരമായ ഓപ്ഷനുകൾ ഇഷ്ടപ്പെടുമ്പോൾ. വിയാനിന്റെ പ്രിയപ്പെട്ട ബനാന ബ്രഡ് വാൽനട്ടിനൊപ്പം അത്ഭുതകരമായ ആരോഗ്യകരമായ കേക്കാണ്. ഇത് ഏതെങ്കിലും തരത്തിലുള്ള പഞ്ചസാരയോ അല്ലെങ്കിൽ മൈദയോ ഉപയോഗിക്കാതെയുള്ള കേക്കാണ്.
Read more: കയ്യിലുള്ളത് വിലപ്പെട്ട നിധിയെന്ന് തിരിച്ചറിയാതെ 40 വർഷങ്ങൾ; മൂല്യമറിഞ്ഞത് എൺപതാം വയസിൽ
നിങ്ങൾ എന്നെപ്പോലുള്ള ഒരു സമ്പൂർണ്ണ സസ്യാഹാരിയാണെങ്കിൽ, നിങ്ങൾക്ക് ഫ്ളാക്സ് സീഡ് പൊടി ചേർത്ത് 3 ടീസ്പൂൺ വെള്ളം ചേർത്ത് മുട്ടയ്ക്ക് പകരം ചേർക്കാം. ഈ കേക്കിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് വളരെ വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാവുന്ന പാചകക്കുറിപ്പാണ്. നിങ്ങളുടെ കുട്ടികൾക്കായി ഇത് പരീക്ഷിക്കുക. അവർ ഇത് ഇഷ്ടപ്പെടും!’ – ശില്പ ഷെട്ടി പറയുന്നു.
Story highlights- shilpa shetty sharing banana bread recipe