‘അദ്ദേഹം ഒരു പോലീസുകാരനും ഞാൻ ഒരു കള്ളിയുമായിരുന്നു’- എസ് പി ബിയുടെ ഓർമ്മകൾ പങ്കുവെച്ച് ശോഭന

അനശ്വര പ്രതിഭ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ഇപ്പോഴും ഉൾകൊള്ളാൻ സാധിക്കാത്ത നൊമ്പരത്തിലാണ് സിനിമാലോകം. എസ് പി ബിയുടെ ഓർമ്മകൾ നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ. ഇപ്പോൾ നടി ശോഭനയും എസ് പി ബാലസുബ്രമണ്യത്തെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
അദ്ദേഹത്തിന്റെ നഷ്ടം ഉൾക്കൊള്ളാൻ പ്രയാസമാണ്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു പാട്ട് തിരയുമ്പോൾ .. നമുക്ക് വിലമതിക്കാനാകാത്ത ഒരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. അദ്ദേഹം ഒരു പോലീസുകാരനും ഞാൻ ഒരു കള്ളിയുമായിരുന്നു’. ശോഭന കുറിക്കുന്നു.
ദളപതി എന്ന ചിത്രത്തിനുവേണ്ടി എസ് പി ബിയും എസ് ജാനകിയും ചേർന്ന് പാടിയ ‘സുന്ദരി..കണ്ണാൽ’ എന്ന ഗാനരംഗവും കുറിപ്പിനൊപ്പം ശോഭന പങ്കുവെച്ചിട്ടുണ്ട്. എസ് പി ബിയുടെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു ഇത്.
സെപ്തംബർ 25 നാണ് എസ് പി ബി മരണത്തിന് കീഴടങ്ങിയത്. അസുഖബാധയെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചെന്നൈയിലെ എം ജി എം ഹെൽത്ത് കെയറില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധയെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു.
Story highlights- shobhana about spb