‘അന്നുമുതൽ നിങ്ങളെന്നെ തമിഴത്തി എന്ന് വിളിച്ചപ്പോൾ ഒരുകാര്യം എനിക്ക് ഈ വേദിയിൽ പറയണമെന്നുണ്ടായിരുന്നു’- വിഡിയോ പങ്കുവെച്ച് ശോഭന

November 2, 2023

കേരളീയം വേദിയിൽ മലയാളികൾ ഒന്നടങ്കം കാത്തിരുന്നത് പ്രിയനടി ശോഭനയ്ക്കായാണ്. എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നിലനിർത്തുക എന്നത് ഒരു അസാധാരണ അഭിനേതാവിന് മാത്രം സാധിക്കുന്ന ഒന്നാണ്. അതിന്റെ മകുടോദാഹരണമാണ് ശോഭന. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രഗത്ഭയും, ഉൾക്കാഴ്ചയുള്ള അധ്യാപികയുമൊക്കെയാണെങ്കിലും ശോഭന മലയാളികൾക്ക് എന്നും ഗംഗയോ നാഗവല്ലിയോ ആണ്. ഇപ്പോഴിതാ, കേരളീയം വേദിയിൽ തന്നെ മലയാളികൾ തമിഴത്തി എന്ന് വിളിക്കുന്നതിനെക്കുറിച്ച് രസകരമായി പങ്കുവയ്ക്കുകയാണ് നടി.

‘മണിച്ചിത്രത്താഴിന് ശേഷം നിങ്ങളെന്നെ തമിഴത്തി എന്ന് വിളിക്കുന്നു. ആ ഞാൻ പക്ഷെ തിരുവനന്തപുരം സ്വദേശിയാണ്. ഈ വേദിയിൽ ഇത് പറയണമെന്നുണ്ടായിരുന്നു’- ശോഭന പറയുന്നു.

Read also: “മുംബൈയുടെ തെരുവുകളിൽ പഴമയുടെ ഈ ഓട്ടം ഇനിയില്ല”; ഹൃദയസ്പർശിയായ വിടപറച്ചിൽ നൽകി ആനന്ദ് മഹീന്ദ്ര

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ശോഭനയുടെ നിരവധി നൃത്ത വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പലപ്പോഴും തന്റെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ശോഭന കേരളത്തിൽ വരുന്നത് വിരളമാണ്. എങ്കിലും മലയാളികൾ ശോഭനയോടുള്ള സ്നേഹം അങ്ങനെതന്നെ കാത്തുസൂക്ഷിക്കുകയാണ്.

Story highlights- shobhana about her native place