മോഹൻലാലിൻറെ നായികയായി ശ്രദ്ധ ശ്രീനാഥ്‌ അഞ്ചുവർഷത്തിനുശേഷം മലയാളത്തിലേക്ക്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വേഷമിടാനൊരുങ്ങി ശ്രദ്ധ ശ്രീനാഥ്‌. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ ഐ എ എസ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ എത്തുന്നത്. കോഹിനൂർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ മുൻപ് ശ്രദ്ധ വേഷമിട്ടിരുന്നത്. അഞ്ചു വർഷത്തിന് ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ലോക്ക് ഡൗണിന് ശേഷം ശ്രദ്ധ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

കോഹിനൂറിന് ശേഷം മലയാളത്തിലേക്ക് ഏതാണ് നിരന്തരമായി ശ്രമിച്ചിരുന്നെന്നും ഇപ്പോൾ കിട്ടിയത് മികച്ച അവസരമാണെന്നും താരം വ്യകതമാക്കുന്നു. അതേസമയം, തമിഴിൽ വളരെപ്പെട്ടെന്ന് തന്നെ ഇടം നേടാൻ ശ്രദ്ധക്ക് സാധിച്ചെങ്കിലും ഭാഷ പഠിക്കാൻ സമയമെടുത്തതായി താരം പറയുന്നു . കന്നട താരമായ ശ്രദ്ധ വിക്രം വേദ എന്ന ചിത്രത്തിലൂടെയാണ് നിരൂപക പ്രശംസ നേടിയത്.

അതേസമയം, ബി ഉണ്ണികൃഷ്ണന്റെ പേരിടാത്ത ചിത്രം നവംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലാണ് ചിത്രീകരണം നടക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഗ്രാമ പശ്ചാത്തലമാണ്. 2021 ഓണം റിലീസ് ലക്ഷ്യമിടുന്ന ചിത്രത്തിൽ സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, അശ്വിൻ കുമാർ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിൽ അഭിനയിക്കുന്നവരും അണിയറപ്രവർത്തകരും ഏഴുദിവസത്തെ ക്വാറന്റീന് ശേഷമാണ് സെറ്റിലേക്ക് എത്തുക.

Read More: പൃഥ്വിരാജ് കൊവിഡ് മുക്തനായി- റിസൾട്ട് പങ്കുവെച്ച് താരം

അതേസംയമ, മോഹൻലാൽ ഇപ്പോൾ ദൃശ്യം 2 ന്റെ ചിത്രീകരണ തിരക്കിലാണ്. തൊടുപുഴയിൽ അതിവേഗം ഷൂട്ടിംഗ് നടക്കുകയാണ്. 2013ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മീന, അൻസിബ, എസ്തർ, ആശ ശരത്ത്, മുരളി ഗോപി മൂത്തയാവാറാണ് ദൃശ്യം 2ലെ പ്രധാന കഥാപാത്രങ്ങൾ.

Story highlights- Shraddha Srinath to play an IAS officer in Mohanlal-starrer